വേഴാങ്ങാനം: ‘നമ്മുടെ മണ്ണ് നമ്മുടെ ഭാവി’ എന്ന സന്ദേശത്തിൽ ഊന്നി വേഴാങ്ങാനം സെൻ്റ്. ജോസഫ്സ് എൽ.പി. സ്കൂളിൽ 2024 ജൂൺ 05 ലോക പരിസ്ഥിതി ദിനാചരണം നടത്തപ്പെട്ടു. ദിനാചരണം ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ. സലിൻ പി. ആർ. ഉദ്ഘാടനം ചെയ്തു.
പ്രകൃതി സംരക്ഷണത്തിൻ്റെ ഇന്നത്തെ ആവശ്യകതയെ മുൻനിർത്തി കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വാർഡ് തലത്തിൽ നടത്തപ്പെട്ട ഫലവൃക്ഷതൈ നടീൽ യജ്ഞത്തിന് വേഴാങ്ങാനം സ്കൂൾ വേദിയായി. കുട്ടികൾ പ്രകൃതി സംരക്ഷണത്തിൻ്റെ വക്താക്കളാകണമെന്ന് കൃഷി ഓഫീസർ തൻ്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്വിസ്, കളറിംങ് തുടങ്ങിയ മത്സരങ്ങളും നടത്തപ്പെട്ടു. വിജയികളായ അൻ്റോണ ഷാജി, ജൊഹാന്ന ജോസഫ്, റിത്തിക്ക് വി. കുഞ്ചറിയ എന്നിവർക്കുള്ള സമ്മാനദാനം ബഹു. കൃഷി ഓഫീസർ നിർവഹിച്ചു. കുട്ടികൾക്കുള്ള പച്ചക്കറി വിത്തുകളുടെ വിതരണവും ഇതോടൊപ്പം നടത്തപ്പെട്ടു.