മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂളിലെ ക്രിസ്മസ് ആഘോഷം ബെത്‌ലഹേം സിംഫണി ബൈപ്പാസ് റോഡിൽ നിന്ന് വർണാഭമായ ക്രിസ്മസ് റാലിയോടുകൂടി ആരംഭിച്ചു. നൂറിൽപരം കുരുന്നുകൾ അണിനിരന്ന മ്യൂസിക്കൽ പാൻ്റെമൈം ക്രിസ്മസ് ചരിത്രം പകർന്ന് നൽകി.
ക്രിസ്മസ് എക്സ്ട്ര വഗൻസാ, പാപ്പാനൃത്തം, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കരോൾ തുടങ്ങി വ്യത്യസ്തമായ ക്രിസ്മസ് പരിപാടികൾ ബെത്‌ലഹേം സിംഫണിയെ ആകർഷകമാക്കി. സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ ക്രിസ്മസ് സന്ദേശം നൽകി.
സ്കൂൾ മാനേജർ റവ ഫാ.മത്തായി മണ്ണൂർവടക്കേതിൽ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. തോമസ് നാലന്നടിയിൽ, പി. റ്റി.എ പ്രസിഡൻ്റ് ശ്രീ ജിജി നിക്കോളാസ്, ശ്രീ തോമസ് പി.ജെ എന്നിവർ ആശംസകൾ നേരുകയും സ്കൂൾ ലീഡർ മാസ്റ്റർ ആൽഫി പ്രവീൺ നന്ദി അറിയിക്കുകയും ചെയ്തു. അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.