കൊഴുവനാൽ: ദേശീയ ഡോക്ടേഴ് ദിനത്തോടനുബന്ധിച്ച് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HSS ലെ വിദ്യാർഥികൾ കൊഴുവനാൽ ടൗണിലെ ജനപ്രിയ ഡോക്ടർ ഡോ. ജീവാജിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
ഹെഡ്മാസ്റ്റർ സോണി തോമസ്, അധ്യാപകരായ സി.ജൂബി തോമസ് ,ഷാലറ്റ് അഗസ്റ്റിൻ, ജസ്റ്റിൻ ജോസഫ് , വിദ്യാർഥികളായ ജുവാൻ എസ്. കുമ്പുക്കൻ, ക്രിസ് വിൻ ജയ്സൺ തുടങ്ങിയവർ ആശംസകൾ നേർന്നു.
പരിപാടികൾക്ക് അലൻ മാത്യു, റയാൻ അൽഫോൻസ് സോജി , ആരോൺ റോജി, അഭിജ പി., ജ്യോതിസ് ജോയി, ആഗ്നസ് മരിയ, ഗ്ലോറിയ R A , സോന എസ്. മാത്യു, അഞ്ജന T A , ജോർജ് ജോഫി, ഡിയോൺ മാത്യു, അപർണ്ണ എസ്.നായർ, നന്ദന കൃഷ്ണ, ഫ്ല വിൻ വി. ജോർജ്, അമേയ മനു, തുടങ്ങിയവർ നേതൃത്വം നൽകി.