aruvithura

അരുവിത്തുറ കോളേജിൽ അന്തർദേശീയ കോൺഫറൻസ്

അരുവിത്തുറ: സയൻസ്, സോഷ്യൽ സയൻസ്, ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് 2024 സംഘടിപ്പിക്കുന്നു.

ഡിസംബർ 3 ,4 തീയതികളിലായി കോളേജിൽവച്ച് നടത്തപ്പെടുന്ന കോൺഫറൻസിന്റെ ഉദ്ഘാടനം ഡിസംബർ മൂന്നാം തീയതി രാവിലെ 10 മണിക്ക് ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് ഡയറക്ടറും സിഎസ്ഐആർ നിസ്റ്റ് ചീഫ് സയന്റിസ്റ്റുമായ ഡോ.സി.എച്ച് സുരേഷ് ഉദ്ഘാടനം ചെയ്യും.

കോളേജ് മാനേജർ റവ. ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ പ്രൊഫസർ. ഡോക്ടർ സിബി ജോസഫ്, കോഴ്സ് കോഡിനേറ്റർ റവ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ‌, ഐക്യുഎസി കോഡിനേറ്റർ ഡോ. സുമേഷ് ജോർജ് തുടങ്ങിയവർ സംസാരിക്കും.

കേരളത്തിനകത്തും പുറത്തുമുള്ള സയൻസ് സോഷ്യൽ സയൻസ് മേഖലയിലെ വിദഗ്ധർ തുടർന്നുള്ള സെഷനുകളിൽ നിരവധി സ്ഥാപനങ്ങളിൽ നിന്നുള്ള അധ്യാപകരും ഗവേഷണ വിദ്യാർഥികളും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *