general

വെള്ളികുളം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 19 മുതൽ

വെള്ളികുളം: വെള്ളികുളം പള്ളിയിൽ വിശുദ്ധ അൽഫാൻസാമ്മയുടെ തിരുനാളിന് ഒരുക്കമായി 19 ശനിയാഴ്ച മുതൽ നോവേന ആരംഭിക്കും.ശനിയാഴ്ച 6.15 am ആരാധന, 6.45 am -വിശുദ്ധ കുർബാന തുടർന്ന് നൊവേന. ഞായറാഴ്ച 6.15am ജപമാല 6.45 am വിശുദ്ധകുർബാന, തുടർന്ന് നൊവേന.

ഇട ദിവസങ്ങളിൽ രാവിലെ 6.30 am വിശുദ്ധ കുർബാന, നൊവേന.വെള്ളികുളം പള്ളിയുടെ കുരിശുപള്ളിയായ മലമേൽ പള്ളിയിൽ25, 26, 27 തീയതികളിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിക്കും.

25 ,26 തീയതികളിൽ വൈകിട്ട് നാലുമണിക്ക് ജപമാല 4.30 pm വിശുദ്ധ കുർബാന ,നൊവേന.27 ഞായറാഴ്ച 10 am ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് ഫാ.ക്രിസ്റ്റിപന്തലാനിക്കൽ ..തിരുനാൾ പ്രദക്ഷിണം.

ബിജു ജോസഫ് പുന്നത്താനത്ത്, ബിജു ജോൺ മുതലക്കുഴിയിൽ,ജയ്സൺ വാഴയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ജോസഫ് ഇലവങ്കൽ, അമൽ ബാബു ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *