kottayam

വർദ്ധിച്ചു വരുന്ന ലഹരി, സൈബർ അക്രമങ്ങൾക്കെതിരെ എസ്.എസ്. എഫ്, എസ്.പി ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു

കോട്ടയം : വർദ്ധിച്ചു വരുന്ന ലഹരി,സൈബർ അക്രമങ്ങൾക്കെതിരെ എസ്.എസ്. എഫ്, എസ്.പി ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു. ‘ഡ്രഗ്സ്, സൈബർ ക്രൈം അധികാരികളേ, നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തിൽ സംസ്ഥാനം മുഴുവൻ ക്യാമ്പയിൻ നടക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ യൂണിറ്റ് തലം മുതൽ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നു.

രാവിലെ 10 മണിക്ക് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നിന്ന് ആരംഭിച്ച പരിപാടി 11 മണിയോടെ എസ് പി ഓഫീസിൽ സമാപിച്ചു.ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു .

എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്‌ ത്വാഹ യാസീൻ നുസ്രിയുടെ നേതൃത്വത്തിൽ ലഹരി, സൈബർ തുടങ്ങിയ അധാർമ്മികതകളെ ചെറുക്കുകയും നിലവിൽ നേരിടുന്ന പ്രശനങ്ങൾക്ക് പരിഹാരം ആവിശ്യപ്പെടുകയു ചെയ്ത് കൊണ്ട് ജില്ലാ എസ് പിക്ക് നിവേദനം നൽകി.

എസ്.പി ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയിൽ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം സ്വാഗത ഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്‌ കെ എസ് എം റഫീഖ് അഹ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഷാജഹാൻ സഖാഫി വിഷയാവതരണം നടത്തി.

എസ് വൈ എസ് കേരള മുസ്ലിം ജമാഅത്ത് കോട്ടയം ജില്ല സെക്രട്ടറിമാരായ അലി മുസ്‌ലിയാർ, അബ്ദുൽ റഷീദ് മുസ്‌ലിയാർ നവാസ് എ ഖാദർ എസ് വൈ എസ് ജില്ലാ സെക്രട്ടറി ആരിഫ് ഇൻസാഫ് തുടങ്ങിയവർ സംബന്ധിച്ചു.എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ്‌ മദനി കൃതജ്ഞ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *