പാറത്തോട്: അഖില ഭാരത അയ്യപ്പ സേവാ സംഘം 205 -ാംനമ്പർ പാറത്തോട് ശാഖയിലെ ശ്രീ ഭുവനേശ്വരി ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സത്തോടനുബന്ധിച്ചുള്ള നോട്ടീസ് പ്രകാശനം ക്ഷേത്രാങ്കണത്തിൽ നടന്നു.
ഉത്സവ ആഘോഷ കമ്മറ്റി കൺവീനർ മനീഷ് കൊട്ടാരത്തിന് നൽകി അയ്യപ്പ സേവാ സംഘം സെൻട്രൽ വർക്കിംഗ് കമ്മറ്റി അംഗം കെ.കെ. സുരേന്ദ്രൻ പ്രകാശനം ചെയ്തു. ഇക്കൊല്ലത്തെ പ്രതിഷ്ഠാ മഹോത്സവം 2025 മെയ് 7 ന് തുടങ്ങി 8 ന് കലശപൂജ, കലശാഭിക്ഷേകം, പ്രസന്നപൂജ, താലപ്പൊലി ഘോഷയാത്ര, പല്ലക്ക് ഘോഷയാത്ര, വലിയ ഗുരുസിയോടെ സമാപിക്കും.

ഭുവനേശി – ശാസ്താ ക്ഷേത്രം ദേവസ്വം ഭാരവാഹികളായ നിജി ഭാർഗ്ഗവൻ, കെ. ബാബുരാജ്, കുമാരൻ ചിത്തിര,ദിലീപ് കുമാർ കെ.എസ്, അജി ഭാർഗ്ഗവൻ എന്നിവർ സന്നിഹിതരായിരുന്നു.