Blog obituary

സി എം സി സഭാംഗം മൂലയിൽതോട്ടത്തിൽ സിസ്റ്റർ ജോസ് ക്ലെയർ (ക്ലാരമ്മ) നിര്യാതയായി

കാഞ്ഞിരപ്പള്ളി: പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ സഹോദരീ പുത്രൻ പാലാ (കുറുമണ്ണ്) മൂലയിൽതോട്ടത്തിൽ ഔസേപ്പച്ചൻ്റെ മകൾ കാഞ്ഞിരപ്പള്ളി സി എം സി അമലാ പ്രോവിൻസിലെ സെൻ്റ് മേരീസ് മഠാംഗമായ സിസ്റ്റർ ജോസ് ക്ലെയർ (ക്ലാരമ്മ – 72) നിര്യാതയായി.

സംസ്കാരം ശുശ്രൂഷകൾ ഇന്ന് (23/07/2025) ഉച്ചകഴിഞ്ഞ് 1.30 ന് മഠം ചാപ്പലിൽ ആരംഭിച്ച് 3.15 ന് കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.

പരേത കാർമ്മൽ ഭവൻ പൊടിമറ്റം, കുട്ടിക്കാനം, പീരുമേട്, ലോനന്ദ് (മുംബൈ) എന്നീ മഠങ്ങളിൽ ലോക്കൽ സുപ്പീരിയറായും ഹോളി ക്വീൻസ്, നെട്ട, പൊടിമറ്റം, നെറ്റിത്തൊഴു, അൻവർ (രാജസ്ഥാൻ), കൊച്ചുതോവാള, കുഴിത്തൊളു, പാലമ്പ്ര, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാതാവ് ചിറക്കടവ് കലൂർ പള്ളിവാതുക്കൽ ത്രേസ്യാമ്മ.

സഹോദരങ്ങൾ: ബേബി ജോസഫ് (കൊച്ചിടപ്പാടി) പൊന്നമ്മ മാത്യു, പുതിയിടം (നീലൂർ), ലെയോണി ജോസ്, ഇരുവേലിക്കുന്നേൽ(രാമപുരം), കൊച്ചുറാണി ഐസക്, മാപ്പിളത്താഴത്ത് (ചെങ്ങളം), സാബു ജോസഫ് (കുറുമണ്ണ്) മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജോമോൻ തോമസ് എന്നിവർ സഹോദരപുത്രനാണ്.

Leave a Reply

Your email address will not be published. Required fields are marked *