കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ സ്പോക്കൺ ഹിന്ദി ക്ലാസുകൾ, ‘ സുരീലീ ഹിന്ദി , ക്ലാസുകൾക്ക് ഇന്ന് തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള ഹിന്ദി പ്രചാര സഭയുടെ സജീവ പ്രവർത്തകനും ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ സാൽവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളായശ്രീനന്ദന എസ് നായർ, ആവണി സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഹിന്ദി അധ്യാപകരായ ജസ്റ്റിൻ ജോസഫ്, സിന്ധു ജേക്കബ്ബ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു.
ഉദ്ഘാടന പരിപാടികൾക്ക് ഷാലറ്റ് കെ അഗസ്റ്റിൻ, ബിബിൻ മാത്യു,ജസ്റ്റിൻ എബ്രാഹം വിദ്യാർഥികളായ മരിയ ക്രിസ്റ്റി ജോബി, ഫിയ സനോ,അബിയ അന്ന ബന്നി, ശ്രീനന്ദന എസ്സ് , ആര്യ ബി. എൽ., പാർവതി എം. എസ്, ആർജിത് അനിരുദ്ധൻ, തേജസ് ടി.എസ്, എൽബിൻ ജോജി, സ്റ്റെഫിൻ മജേഷ് , അജിൻ കെ ദീപക് എന്നിവർ നേതൃത്വം നൽകി.





