general

“സൗഹൃദം 2K25” മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്തു

മാവടി : മാവടി പള്ളിയുടെ സുവർണ്ണജുബിലിയോടനുബന്ധിച്ചു, ഇടവകയിൽ നാളിതുവരെ സ്തുത്യർഹസേവനമനുഷ്ടിച്ച വികാരിമാർ, മദർ സൂപ്പീരിയർമാർ, കൈക്കാരന്മാർ, അക്കൗണ്ടന്റുമാർ, ദേവാലയശുശ്രൂഷികൾ തുടങ്ങിയവർക്ക് മാവടി ഇടവകയുടെ സ്നേഹദരവ് സമ്മാനിച്ച “സൗഹൃദം 2K25” ഇന്നലെ (20/10/2025, തിങ്കൾ) നടത്തപ്പെട്ടു.

പാലാ രൂപതാ മുൻസഹായമെത്രാൻ മാർ ജേക്കബ് മുരിയ്ക്കൻ ഔദോഗികമായി ഉദ്ഘാടനം ചെയ്ത ചടങ്ങുകൾ രാവിലെ 10:30 ന് ആരംഭിക്കുകയും തുടർന്ന് എല്ലാ വൈദികരും ചേർന്ന് സമൂഹബലി അർപ്പിക്കുകയും ചെയ്തു.

സമൂഹബലിയേത്തുടർന്ന്, മാവടിയുമായുള്ള തങ്ങളുടെ ദൃഢമായ ബന്ധം വെളിവാക്കുന്ന വിധത്തിൽ, എല്ലാ മുൻ വികാരിമാരും മദർ സൂപ്പീരിയർമാരും മറ്റുള്ളവരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചത് ഹൃദഹാരിയായ അനുഭവമായി പരിണമിച്ചു.

തുടർന്ന്, മാവടി ഇടവകയുടെ സ്‌നേഹദരവ് ഉപഹാരമായി സമർപ്പിക്കുകയും സ്നേഹവിരുന്ന് നടത്തപ്പെടുകയും ചെയ്തു.

തങ്ങളുടെ സേവനകാലത്ത് മാവടി ജനത നൽകിയ സ്നേഹവും പിന്തുണയും പ്രോത്സാഹനവും എടുത്തുപറഞ്ഞ മുൻവികാരിമാർ, വരുംകാലത്ത് മാവടി ഇടവക എല്ലാ തരത്തിലും കൂടുതൽഉയരങ്ങളിലേയ്ക്ക് ഏത്തപ്പെടട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. തങ്ങളുടെ ദൈനംദിന തിരക്കുകളെല്ലാം മാറ്റിവച്ചു, മാവടി സമർപ്പിച്ച സ്നേഹദരവ് ഏറ്റുവാങ്ങുവാൻ എത്തിച്ചേർന്ന ഏവർക്കും പറയുവാനുണ്ടായിരുന്നത് പരിശ്രമികളും ഊർജ്ജസ്വലരും സഹകരണമനോഭാവമുള്ളവരുടേതുമായ ഇടവകസമൂഹത്തേക്കുറിച്ച് മാത്രമായിരുന്നു.

മാവടി ഇടവക വികാരി ഫാ. ജോർജ് അമ്പഴത്തിനാൽ, ജൂബിലി കമ്മിറ്റി കൺവീനർ സന്തോഷ്‌ ടോം അമ്പഴത്തിനാക്കുന്നേൽ, ജൂബിലി കമ്മിറ്റി അംഗങ്ങൾ, കൈക്കാരന്മാർ, സൺ‌ഡേ സ്കൂൾ അധ്യാപകർ, ഇതര ഭക്തസംഘടനാ അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *