കോട്ടയം: നിരാലംബരോട് കരുണ കാണിക്കാൻ സമൂഹത്തിന് കടമയുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. നിരാലംബരായ വൃദ്ധജനങ്ങൾക്കു സൗജന്യമായി അഭയമരുളുന്ന സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ കെട്ടിട സമുച്ചയ ഉദ്ഘാടന ചടങ്ങിൽ ആമുഖപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കൊല്ലാട് ബോട്ടുജെട്ടി കവല ശ്രീ തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിനു സമീപം മൂന്നു നിലകളിലായി നിർമ്മിച്ച സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ കെട്ടിട സമുച്ചയം സാമൂഹ്യ പ്രവർത്തകരും ഒമാൻ ഗ്ലോബൽ ഗ്രൂപ്പ് ഡയറക്ടർമാരുമായ ടി കെ വിജയനും ഗീതാ വിജയനും ചേർന്നു നിർവ്വഹിച്ചു.
നിഷ സ്നേഹക്കൂടിൻ്റെ അധ്യക്ഷത വഹിച്ചു. സ്വാമി ശിവസ്വരൂപാനന്ദ, എൽ ഐ സി സീനിയർ ഡിവിഷൽ മാനേജർ കെ കെ ബിജുമോൻ, ഡോ പുനലൂർ സോമരാജൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ്, ആനി മാമ്മൻ, വിജയപുരം പഞ്ചായത്ത് പ്രസിഡൻ്റ് വി റ്റി സോമൻകുട്ടി, വിജയപുരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി സന്തോഷ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോണിയാ കുര്യൻ, ഫാ അനിൽ, ഗിരീഷ് പി വി, ത്രേസ്യാമ്മ മാത്യു, സിബി കൊല്ലാട്ട്, ടി നെയ്സിമോൾ, അഡ്വ കെ എ ഹസ്സൻ, ജോർജ് തോമസ് മുണ്ടയ്ക്കൽ, റഹിം ഒലവക്കോട്, സലിം ജി, അഡ്വ സജയൻ ജേക്കബ്, രാജീവ് നെല്ലിക്കുന്നേൽ, അനുരാജ് ബി കെ, എബി ജെ ജോസ്, സാംജി പഴേപറമ്പിൽലിബി ഫിലിപ്പ്, ആർ പുരുഷോത്തമൻ, കോറിയോഗ്രാഫർ പ്രിജിൻ പ്രതാപ് എന്നിവർ പ്രസംഗിച്ചു.
ഓക്സിജൻ ഡിജിറ്റൽ ഷോപ്പ് സി ഇ ഒ ഷിജോ കെ തോമസ് (സംരംഭകശ്രീ), ഡോ ബാലകുമാർ കെ, ഡോ ജിം ജേക്കബ് (ആതുരശ്രീ), ഷീജ കെ ബേബി എന്നിവരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
നിരാലംബരായ വൃദ്ധ അച്ഛനമ്മമാർക്ക് സൗജന്യമായി ആശ്രയമരുളുക എന്ന ലക്ഷ്യത്തോടെ പത്ത് വർഷംമുമ്പ് നിഷാ സ്നേഹക്കൂട് എളിയ രീതിയിൽ തുടക്കം കുറിച്ചതാണ് സ്നേഹക്കൂട് അഭയമന്ദിരം. ഇക്കാലയളവിൽ വിവിധ സ്ഥലകളിൽ വാടകയ്ക്കു കെട്ടിടങ്ങൾ കണ്ടെത്തി മാറി മാറി പ്രവർത്തിച്ചു വരികയായിരുന്നു.
ഒരു പുതിയ കെട്ടിടം നിർമ്മിച്ചതോടെ സ്നേഹക്കൂട്ടിലെ 75 ഓളം അമ്മമാർ ഇനി മുതൽ അവരുടെ സ്വന്തമായ പുതിയ സ്നേഹവീട്ടിൽ താമസമാക്കുകയാണ്. 9000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടം സുമനസുകളുടെ സഹകരണത്തോടെയാണ് പൂർത്തിയാക്കിയത്. അച്ഛന്മാർക്കുള്ള കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഡയറക്ടർ നിഷ സ്നേഹക്കൂട്, സെക്രട്ടറി അനുരാജ് ബി കെ, വൈസ് പ്രസിഡൻ്റ് എബി ജെ ജോസ് എന്നിവർ അറിയിച്ചു.