kunnonni

കുടുംബ യൂണിറ്റുകളുടെ സംയുക്ത സംഗമം നടത്തി

കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖയിലെ കുടുംബ യൂണിറ്റുകളുടെ സംയുക്ത സംഗമവും, കുടുംബ യുണിറ്റ് പുതിയ ഭാരവാഹികൾക്ക് സ്വീകരണവും നൽകി.

ശാഖാ പ്രസിഡൻ്റ് കെ.ആർ രാജീഷ് അധ്യക്ഷത വഹിച്ച യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു.

ക്ഷേത്രം തന്ത്രി ബ്രമശ്രീ സനത് തന്ത്രികൾ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജോയിൻ്റ് കൺവീനർ ഷാജി തലനാട് , വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ മിനർവ മോഹൻ, വാർഡ് മെമ്പർ ബീന മധുമോൻ, ശാഖ സെക്രട്ടറി ഷിബിൻ എം.ആർ, ശാഖ വൈസ് പ്രസിഡൻ്റ് മോഹനൻ എ.ആർ, ക്ഷേത്രം മേൽശാന്തി അജേഷ് ശാന്തി സാബു ശാന്തി കൊല്ലപ്പള്ളി, കുമാരി ആർച്ച അശോകൻ, കുമാരി അമൃത രാജേഷ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *