പാതാമ്പുഴ :എസ് എൻ ഡി പി യോഗം പാതാമ്പുഴ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ക്ഷേത്രത്തിൽ വിശ്വമഹാഗുരു ശ്രീനാരായണ ഗുരുദേവൻ്റെ തൊണ്ണൂറ്റിയെട്ടാമത് മഹാസമാധി ദിനാചരണം നടത്തി.
ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, ഉപവാസപ്രാർത്ഥന, കഞ്ഞി വീഴ്ത്തൽ എന്നിവ ഉണ്ടായിരുന്നു. വൈകുന്നേരം 320 ന് മഹസമാധി പൂജ നടത്തി. മോഹനൻ ശാന്തി തമ്പലക്കാട് ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് ഷാജി പി.ബി. പാറടിയിൽ, വൈസ് പ്രസിഡന്റ് രാജു കോട്ടുക്കുന്നേൽ, സെക്രട്ടറി ബിനു കെ.കെ. കിഴക്കേമാറാംകുന്നേൽ, യൂണിയൻ കമ്മിറ്റിയംഗം പത്മിനി രാജശേഖരൻ, ശാഖാ മാനേജിങ് കമ്മിറ്റിയംഗങ്ങളായ വേലായുധൻ പാറടിയിൽ, ശശി പുന്നോലിൽ, ബിജു പാറയടിയിൽ, പ്രഭാകരൻ മരുതുംതറയിൽ, മനോജ് പുന്നോലിൽ, ലാലി രവി കതിരോലിൽ, രാജി ശശി കുന്നേൽ,
ശാഖാ പഞ്ചായത്ത് കമ്മിറ്റിയംഗം അനീഷ് കുന്നേൽ, വനിതാസംഘം കേന്ദ്ര കമ്മിറ്റിയംഗം സ്മിത ഷാജി പാറയടിയിൽ, പ്രസിഡന്റ് സുജ ശശി പുന്നോലിൽ, സെക്രട്ടറി ലാലി കതിരോലിക്കൽ, വനിതാ സംഘം വൈസ് പ്രസിഡന്റ് രാജി കുന്നേൽ, യൂണിയൻ കമ്മറ്റിയംഗം പത്മിനി രാജശേഖരൻ, യൂത്ത് മൂവ്‌മെന്റ് ചെയർപേഴ്സൺ ദേവിക പുന്നോലിൽ, വൈസ് ചെയർമാൻ അജിത്ത് പാറടിയിൽ,
കൺവീനർ രഞ്ജിത്ത് ആർ ഈഴവർവയലിൽ, ജോയിന്റ് സെക്രട്ടറി വിഷ്ണു പുത്തൻവീട്ടിൽ, യൂണിയൻ കമ്മിറ്റിയംഗം രതീഷ് ആർ. ഈഴവർവയലിൽ, ഗുരുകുലം കുടുംബയൂണിറ്റ് കൺവീനർ പ്രീതാ രാജു, ഗുരുകൃപ കുടുംബയൂണിറ്റ് ചെയർപേഴ്സൺ രാധ ഭാസി, കൺവീനർ രജനി വിനോദ് എന്നിവർ നേതൃത്വം നൽകി.