എരുമേലി ഗ്രാമപഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് അംഗൻ വാടി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും വാർഡ് അംഗവുമായ ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു. ഉമ്മിക്കുപ്പ വാർഡിലെ 116-ാം നമ്പർ അറുവച്ചാംകുഴി അംഗൻവാടി സ്മാർട്ട് അംഗൻവാടി ആക്കുന്നതിന് പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും ആറ് ലക്ഷം രൂപ അനുവദിപ്പിച്ച് ആണ് നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചത്.
ആധുനിക രീതിയിലുള്ള പഠനമുറി, വിശ്രമമുറി , ഭക്ഷണ മുറി, അടുക്കള തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബി സണ്ണി മുഖ്യപ്രഭാഷണം നടത്തി.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജിത്ത് ഐ സി ഡി സി സൂപ്പർ വൈസർ ബിനു, ബിന്ദു സജി, മേരിക്കുട്ടി ജോസഫ്,മേരി പൗലോസ്, ബിജു രാജേന്ദ്രൻ കാവുങ്കൽ, ബിനു നിരപ്പേൽ എന്നിവർ പ്രസംഗിച്ചു.