general

സ്കിൽ ഡെവലപ്മെൻറ് സെൻറർ മുരിക്കുവയലിൽ

മുരിക്കും വയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്പ്മെൻ്റ് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾക്ക് മുന്നോടിയായുള്ള ആലോചന യോഗത്തിൽ ബഹു.പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പങ്കെടുത്ത് സംസാരിച്ചു.

കേരളത്തിൽ 210 സ്കിൽ സെൻ്ററുകളാണ് ആരംഭിക്കുന്നത് ഗ്രാഫിക് ഡിസൈൻർ ആനിമേറ്റർ കോഴ്സുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.സ്കിൽ ഡെവലപ്മെൻറ് പ്രവർത്തനങ്ങൾക്ക് ബഹു. എം എൽ എ എല്ലാവിധ പിന്തുണയും നൽകി.

യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ കെ റ്റി സനിൽ,കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അജിത രതീഷ്,ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലോചന സുരേഷ്, എസ് എം സി ചെയർമാൻ രാജേഷ് മലയിൽ,

വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ PB ,ബി ആർ സി കോഡിനേറ്റർ റിബി വർഗ്ഗീസ്, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഡോക്ടർ ഡി ജെ സതീഷ്,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ്,സുനിൽകുമാർ ബി , സന്തോഷ് പി ജി , രാജേഷ് എംപി,സുനിൽ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *