മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് നടന്നു.
ശനിയാഴ്ച രാവിലെ 10:00 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എച്ച് എസ് എസ് പ്രിൻസിപ്പൽ ഇൻ ചാർജ് ആൻ്റണി ജോസഫ് സ്വാഗതം പറഞ്ഞു. പി റ്റി എ പ്രസിഡൻ്റ് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു.
ബി പി സി, കാഞ്ഞിരപ്പള്ളി ബി ആർ സി അജാസ് വാരികാട് മുഖ്യാതിഥിയായി. ബി ആർ സി കോർഡിനേറ്റർ നീന ബാബു, എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ പി ബി, വി എച്ച് എസ് ഈ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ, എസ് ഡി സി കോർഡിനേറ്റർ റോസ്മേരി ടി എസ്, ആനിമേറ്റർ ട്രെയിനർ അമിൻ്റ ജോസഫ് എന്നിവർ ആശംസകൾ അർച്ചിച്ചു. ട്രെയിനർ ശ്യാം കെ ശശിധരൻ കൃതജ്ഞത അർപ്പിച്ചു.





