രാമപുരം: കുട്ടികളുടെ മാനസികോല്ലാസത്തിനും, കായികാഭിരുചി വർധിപ്പിക്കുന്നതിനുമായി രാമപുരം ടെംപിൾ ടൌൺ ലയൺസ് ക്ലബ് അതിന്റെ സർവീസ് പ്രോജക്ടുകളുടെ ഭാഗമായി രാമപുരത്ത് വാര്യർ മെമ്മോറിയൽ യുപി സ്കൂൾ രാമപുരത്തിന് നിർമ്മിച്ചു നൽകിയ ഷട്ടിൽ ബാഡ്മിന്റൺ കോർട്ടിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (7/3/2025) നടന്ന 68-)മത് സ്കൂൾ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ശ്രീ മാണിസി കാപ്പൻ എംഎൽഎ നിർവഹിച്ചു.
അതോടൊപ്പം തന്നെ കുട്ടികൾക്ക് വേണ്ട ബാറ്റ് ഷട്ടിൽ നെറ്റ് മുതലായവയും ക്ലബ് കുട്ടികൾക്ക് കൈമാറി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി രേഖ ഉണ്ണികൃഷ്ണൻ, സ്കൂൾ മാനേജർ ശ്രീ മുകേഷ് കൃഷ്ണൻ, രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിസമ്മ മത്തച്ഛൻ, പിടിഎ പ്രസിഡൻറ് ശ്രീ എം പി ശ്രീനിവാസ്, മറ്റ് അധ്യാപകരും കുട്ടികളും,

രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് പ്രസിഡൻറ് ലയൺ മനോജ് കുമാർ കെ, സെക്രട്ടറി ലയൺ കേണൽ കെ എൻ വി ആചാരി, മാർക്കറ്റിംഗ് കമ്മിറ്റി ചെയർമാൻ ലയൺ മനോജ് കുമാർ മുരളീധരൻ, സർവീസ് കമ്മിറ്റി ചെയർമാൻ ലയൺ രമേശ് ആർ നായർ, ലയൺ വിജയകുമാർ പൊന്തത്തിൽ, ലയൺ രാജാമോഹൻ എന്നിവർ പങ്കെടുത്തു.