general

ഏറ്റുമാനൂരിൽ മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെത്തി

കോട്ടയം: ഏറ്റുമാനൂരിൽ മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. ഷൈനിയുടെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തിയത്. ഫോൺ ലോക്കായ നിലയിലാണ്. മൊബൈൽ ഫോൺ സൈബർ വിദഗ്ധർ പരിശോധിക്കും.

ഷൈനിയുടെ ഫോണും ഷൈനിയുടെ ഭർത്താവ് നോബിയുടെ ഫോണും ശാസ്ത്രീ യ പരിശോധനയ്ക്ക് വിധേയമാക്കും. ഷൈനിയുടെ ഫോൺ കാണാതായത്തിൽ ദു രൂഹതയുണ്ടായിരുന്നു.

ഷൈനി ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് നോബി ഫോ ണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്ന വിവരമുണ്ട്. ഇത് ഉൾപ്പെടെ പരിശോധിക്കു ന്നതിന് ഷൈനിയുടെ ഫോൺ നിർണായക തെളിവാകും.

ഷൈനിയുടെ മാതാപിതാക്കളുടെയടക്കം മൊഴികളിൽ വൈരുധ്യമുണ്ടായിരുന്നു. ഇ തിനാൽ തന്നെ ഫോൺ ആരെങ്കിലും നശിപ്പിച്ചോ അതോ ഒളിപ്പിച്ചോയന്ന സംശയമ ടക്കം പോലീസിനുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ പോലീസ് അന്വേഷിച്ചപ്പോൾ ഫോൺ എവിടെയാണെന്ന് അറിയില്ലെന്ന തരത്തിലാണ് വീട്ടുകാർ മറുപടി നൽകിയത്.

മരിക്കുന്നതിന് തലേദിവസം ഷൈനിയെ നോബി ഫോണിൽ വിളിച്ച് അധിക്ഷേപിച്ചെന്ന കാര്യം ഉൾപ്പെടെ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *