പാതാമ്പുഴ: കൊട്ടകാരത്തിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ തങ്കമ്മ(89) നിര്യാതയായി. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്ന, രാധാകൃഷ്ണൻ നായർ, സുജ, പരേതയായ ശാന്തമ്മ. മരുമക്കൾ: രാജൻ (രാമമംഗലം), ജയശ്രീ ( പാലാക്കാട്), ബാലചന്ദ്രൻ (ഇടമറ്റം).
പാലാ: കാപ്പിൽ ജെസി സക്കറിയാസ് (60) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 3.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ളാലം സെന്റ് മേരീസ് പഴയപള്ളിയിൽ. അമ്പാറ മാറാമറ്റം (കുളത്തിങ്കൽ) കുടുംബാംഗമാണ്. ഭർത്താവ്: കെ.എസ്.സക്കറിയാസ്. മക്കൾ: ജോർഡി കാപ്പൻ, അനിറ്റ മരിയ കാപ്പൻ. മരുമക്കൾ: ഹെലൻ ജോഷി നമ്പുടാകത്ത് അരുവിത്തുറ, സിജു ജോസ് ആലയ്ക്കാപറമ്പിൽ കുന്നോന്നി.
തീക്കോയി :വില്ലന്താനത്ത് വി. എസ്. മാത്യു (മാത്യുച്ചൻ-68) അന്തരിച്ചു. സംസ്കാരം (28-05-2025)10 ന് ഭവനത്തിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ സെമിതേരിയിൽ. ഭാര്യ : ജാൻസി മാത്യു ഇടുക്കി പൊട്ടൻകാട് തെക്കേമുറിയിൽ കുടുംബാംഗം. മക്കൾ : നീനു മെറിൻ മാത്യു, സിസ്റ്റർ അഞ്ചു എലിസബത്ത് മാത്യു, ആൽബിൻ സ്കറിയ മാത്യു, അൽഫോൻസ് മാത്യു, മരുമകൻ: ജോബിൻ സക്കറിയ. മൃതദേഹം നാളെ (27ന്) 4.30 ന് വീട്ടിലെത്തിക്കും.