പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. ആളൂർ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒട്ടേറെ വിവാദമായ ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊലക്കേസ് എന്നിവയിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു ആളൂര്‍. രണ്ട് വര്‍ഷത്തിലേറെയായി വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ബിജു ആന്റണി ആളൂര്‍ എന്നാണ് Read More…
പാറത്തോട്: മുക്കാലി കുന്നത്തുപുരയിടത്തിൽ പുഷ്പരാജ് ( പുഷ്പ്പൻ – 65) അന്തരിച്ചു. സംസ്കാരം ഇന്ന് (30-4-2025 ബുധൻ) 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ :ശ്രീദേവി കടപ്ലാമറ്റം കുറുവാച്ചിറയിൽ കുടുംബാംഗം. മക്കൾ : അർജുൻ, അർച്ചന, അഞ്ജലി. മരുമക്കൾ: ആര്യ (വണ്ടൻപതാൽ) രഞ്ജീഷ് (തൃശ്ശൂർ) ശ്യാം ( ഇടക്കുന്നം)
കാഞ്ഞിരപ്പള്ളി: പട്ടിമറ്റം തടിക്കംപറമ്പിൽപരേതനായ എൻ.ജെ.ബേബിയുടെ മകൻ ജോബിൻ എബ്രാഹം (36) നിര്യാതനായി. സംസ്ക്കാരം നാളെ മണിക്ക് മണങ്ങല്ലൂർ അപ്പസ്തോലിക ചർച്ച് സെമിത്തേരിയിൽ. അമ്മ: ജാൻസി ബേബി. ഭാര്യ: അക്സാ ജോബിൻ,മക്കൾ :ഇവാൻ ജോ എബ്രാഹം, എൽവിൻ ജോ എബ്രാഹം.