കോട്ടയം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം സ്ഥാപക ദിനം ജില്ലയിൽ വിപുലമായി ആചരിച്ചു. “100 പ്രകാശവർഷങ്ങൾ “എന്ന പ്രമേയാടിസ്ഥാനത്തിൽ പ്രഖ്യാപിച്ച സെന്റിനറി ജൂബിലി യുടെ ഭാഗമായി സമാധാനപ്രതിജ്ഞയും, സമസ്ത രൂപീകരണ പശ്ചാത്തലം, ആദർശം, ബഹുമുഖ പദ്ധതികൾ, അനുസ്മരണം എന്നിവ സ്ഥാപകദിനത്തിന്റെ ഭാഗമായി നടന്നു.
ജില്ലാതലത്തിൽ ചങ്ങനാശ്ശേരി മർക്കസുൽ ഹുദയിൽ ജില്ലാ ട്രഷറർ കെ എസ് എം റഫീഖ് അഹമ്മദ് സഖാഫി പതാക ഉയർത്തി സംസാരിച്ചു. അബ്ദുസ്സലാം ബാഖവി അധ്യക്ഷനായിരുന്നു. ഷാഫി ഹിമമി സിറാജുദ്ദീൻ നൂറാനി സംസാരിച്ചു.
എന്തെയാർബദരിയ്യ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ചീഫ് ഇമാം സുലൈമാൻ സഅദി പതാക ഉയർത്തി, മുഹമ്മദ് കുട്ടി മിസ്‌ബാഹി, അബ്ദു ആലസം പാട്ടിൽ, ഷിയാസ് അംജദി, ജമാഅത്ത് ഭാരവാഹികൾ പങ്കെടുത്തു.
ഈരാറ്റുപേട്ട സഈദിയ സുന്നീ മദ്രസയിൽ പ്രസിഡണ്ട് ഇ എസ് സഅദ്ദ്ദീൻ അൽ ഖാസിമി പതാക ഉയർത്തി, മദ്രസ സദർ മുഅല്ലിം അബ്ദുറഹ്മാൻ സഖാഫി സന്ദേശം നൽകി.മദ്രസ അസംബ്ലി നടത്തി. തീക്കോയി തർബിയത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ ജമാഅത്ത് പ്രസിഡണ്ട് സലീം യാക്കിരി പതാക ഉയർത്തി.സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി അജ്നാസ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി.
ഷംസുദ്ദീൻ അഷ്റഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ഈരാറ്റുപേട്ട സോൺ ൺ സെക്രട്ടറി ഷിനാസ് തീ കോയി സംസാരിച. മുണ്ടക്കയം ഇർഷാദിയ അക്കാദമിയിൽ ലിയഖത്ത് സഖാഫി, തലയോലപ്പറമ്പ് യൂണിറ്റിൽ അബ്ദുല്ലത്തീഫ് മുസ്ലിയാർ ആപ്പാഞ്ചിറയും വൈക്കം യൂണിറ്റിൽ സുബൈർ നക്കം തുരുത്തും പതാക ഉയർത്തി.അൻവർ മദനി, യഅഖൂബ് നഈമി സംസാരിച്ചു.