കോട്ടയം: റബറിന് ഇരുനൂറ്റമ്പത് രൂപാ തറവില പ്രഖ്യാപിക്കും എന്ന് പറഞ്ഞ് കേരളത്തിൽ രണ്ടാം തവണ അധികാരത്തിൽ വന്ന ഇടതു സർക്കാർ കെ.എം.മാണിസാർ റബർ കർഷകർക്ക് കൈത്താങ്ങായി നടപ്പിലാക്കിയ റബർ വില സ്ഥിരതാഫണ്ട് പോലും മരവിപ്പിച്ചു കൊണ്ട് കർഷകരെ വഞ്ചിച്ചിരിക്കുകയാണെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
റബർ കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ധേഹം പറഞ്ഞു.
കോട്ടയം റോട്ടറി ഹാളിൽ നടന്ന കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം. ജില്ലാ പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി വൈസ് ചെയർമാൻ പ്രൊഫ.ബാലു ജി വെള്ളിക്കര മുഖ്യപ്രസംഗം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ, മോഹൻദാസ് ആമ്പലാറ്റിൽ, അഡ്വ. സെബാസ്റ്റ്യൻ മണിമല, ലൗജിൻ മാളിയേക്കൽ, സുമേഷ് നായർ, രാജേഷ് ഉമ്മൻ കോശി, ജോജോ പനക്കൽ, അഡ്വ.ഷൈജു കോശി, ബിജു മാധവൻ, വി.കെ. സന്തോഷ് വള്ളോംകുഴിയിൽ, ജി. ജഗദീഷ്, സന്തോഷ് മൂക്കിലിക്കാട്ട്, സാബു കല്ലാച്ചേരിൽ, കെ.എം. കുര്യൻ കണ്ണംകുളം, ബെന്നി നൈനാൻ, ജോർജ് സി.ജെ, രജിതാ ബി, രമേശ് വി.ജി, ഷാജി താഴത്തുകുന്നേൽ, ശ്രീലക്ഷ്മി, കെ.രാഘവൻ, രാജേഷ് തലമട, പ്രകാശ്മണി, ബിജു നെടിയാനിയിൽ, സിജു തോമസ്, മൈക്കിൾ കൂവക്കാട്ട്, സിസിലി ബാബു തുടങ്ങിയവർ പ്രസംഗിച്ചു.