kottayam

നെൽകർഷകരെ ചൂഷണം ചെയ്യാൻ സർക്കാർ കൂട്ട് നിൽക്കുന്നു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ബ്രോക്കർമാരും, മില്ലുകാരും, പാഡി ഓഫീസർമാരും ചേർന്ന് നെൽകർഷകരെ ചൂഷണം ചെയ്യുകയാണെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാനും തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്ററുമായ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

ഒത്തുകളി മൂലം നെൽ കർഷകർ ആത്മഹത്ത്യയുടെ വക്കിലാണെന്നും പറഞ്ഞു. കൊയ്ത്തിന് വേണ്ടിടത്തോളം യന്ത്രങ്ങളുടെയും , മില്ലുകളുടെയും ക്രമീകരണമുണ്ടാക്കാൻ സർക്കാർ തയാറാകണമെന്നും സജി ആവശ്യപ്പെട്ടു.

കർഷകർ കൊയ്ത് കൂട്ടിയിരിക്കുന്ന നെല്ലിന് കിഴിവ് അവശ്യപ്പെട്ട് കർഷകരെ ചൂഷണം ചെയ്യാൻ പാഡി ഓഫീസർമാർ ഒത്താശ ചെയ്തു കൊടുക്കുന്നത് സർക്കാർ കണ്ടില്ല എന്ന് നടിക്കുകയാണെന്നും അടിയന്തിരമായി നെല്ല് സംഭരിച്ച് കർഷകർക്കെതിരെ നടക്കുന്ന ചൂഷണം അവസാനിപ്പിക്കണമെന്നും സജി ആവശ്യപ്പെട്ടു.

കേരളാ കോൺഗ്രസിന്റെയും , തൃണമൂൽ കോൺഗ്രസിന്റെയും സംയുക്ത ജില്ലാ നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രഫ: ബലു ജി വെള്ളിക്കര, കെ.പി. അൻസാരി, ലൗജിൻ മാളിയേക്കൽ, ശിവപ്രസാദ് ഇരവിമംഗലം, ഇപ്പച്ചൻ അത്തിയാലിൽ ,എം.എം. ഖാലിദ്,രാജേഷ് ഉമ്മൻ കോശി, ഷമീർ ഇസ്മായിൽ , സുമി സുനിൽ , സന്തോഷ് മൂക്കാലക്കാട്ട്, എം റ്റി അശോകൻ, കെ ബി ഗോപൻ കുമാരനല്ലൂർ, രമേശ് വി ജി , സാബു കല്ലാച്ചേരി, സുനിച്ചച്ചൻ, വി.എസ് ഗോപകുമാർ ,സി എം ജേക്കബ്, കെ എം കുര്യൻ, സുരേഷ് ബാബു പി ബി , ഷാജി കെ.കെ,ബൈജു മാടപ്പാട്, ഗോപകുമാർ, ജ്യോതിഷ് മോഹൻ, ജോർജ് സിജെ എന്നിവർ പ്രസംഗിച്ചു.

ലഹരിമാഫിയക്കെതിരെ ജനകീയ പ്രതിരോധം തീർക്കാനായി ത്യണമൂൽ കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റിയുടെ നെത്യത്വത്തിൽ 17- 3 -2025 തിങ്കൾ 10 AM ന് കോട്ടയം കളക്ട്രേറ്റിന് മുന്നിൽ പ്രധിഷേധ ധർണ നടത്തുമെന്നും ത്യണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ സമരം ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *