കോട്ടയം: മധ്യപ്രദേശിലെ ജബൽപൂരിൽ പോലീസിന്റെ സാന്നിദ്ധ്യത്തിൽ ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട വർഗ്ഗീയ തീവ്രവാധികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
ക്രൈസ്തവ സഭ നടത്തുന്ന ആശുപത്രികളിൽ ചികിൽസയും, സ്കൂളുകളിൽ പഠനവും നടത്തിയ ശേഷം കത്തോലിക്കാ പുരോഹിതർ നിർബന്ധിത മതം മാറ്റത്തിന് നേതൃത്വം നൽകുകയാണെന്ന വ്യാജ പ്രചരണം നടത്തുന്നവർ വർഗ്ഗീയ തീവ്രവാധികളാണെന്നും സജി ആരോപിച്ചു.
ഇന്ത്യൻ ഭരണഘടന നൽകിയിരിക്കുന്ന മൗലിക അവകാശപ്രകാരം ഏതൊരു പൗരനും തനിക്ക് ഇഷ്ടമുള്ള മതവിശ്വസത്തിൽ ജീവിക്കാനും, പ്രവർത്തിക്കുവാനും, പ്രചരിപ്പിക്കുവാനും, മതം മാറുവാനുംഉള്ള അവകാശമുണ്ടെന്നും നിർബന്ധിത മതം മറ്റം നടക്കുന്നുണ്ടെങ്കിൽ വ്യക്തികളുടെ പരാതിപ്രകാരം നടപടി സ്വീകരിക്കാൻ സർക്കാർ ഇടപെടട്ടെ എന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.