pala

കെ എസ് ഇ ബി പാലാ സർക്കിളിനു കീഴിൽ സേഫ്റ്റി കോൺക്ലേവ് 2025 സംഘടിപ്പിച്ചു

പാലാ : വൈദ്യുതി ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും സേവനനിലവാരവും ഉയർത്തുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് പാലാ സർക്കിളിനു കീഴിൽ സേഫ്റ്റി കോൺക്ലേവ് 2025 സംഘടിപ്പിച്ചു. ശ്രീ. സുരേന്ദ്ര പി, ഡയറക്ടർ (HRM, Safety & Quality Assurance), കെ.എസ്.ഇ.ബി. ലിമിറ്റഡ് സേഫ്റ്റി കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി.

ചീഫ് സേഫ്റ്റി കമ്മീഷണർ ശ്രീ. നന്ദകുമാർ എസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇലക്ട്രിക്കൽ സുരക്ഷാമാനദണ്ഡങ്ങളും അനുസരണവും സ്ട്രെസ്സ് മാനേജ്മെന്റ്, പ്രഥമശുശ്രൂഷ, സേഫ്റ്റി ഉപകരണങ്ങളുടെ ഉപയോഗം എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു.

എല്ലാ സബ് ഡിവിഷനുകളിലേയും സുരക്ഷാപ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ ലൈൻമാൻമാരെ ആദരിച്ചു. പാലാ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യുട്ടി ചീഫ് എഞ്ചിനീയർ ശ്രീമതി സാജമ്മ ജെ പുന്നൂർ സ്വാഗതവും, പാലാ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.മാത്യുക്കുട്ടി ജോർജ്ജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *