പൂഞ്ഞാർ നിയോജക മണ്ഡലത്തിലും സമീപപ്രദേശങ്ങളിലും സംരംഭകത്വ തൊഴിൽ മേഖലകളിൽ വരും വർഷങ്ങളിൽ 100 സംരംഭങ്ങൾ – 1000 കോടി രൂപയുടെ നിക്ഷേപം – 10000 തൊഴിലവസരങ്ങൾ എന്ന ബ്രഹ്രുത്തതായ ലക്ഷ്യമിട്ടുകൊണ്ടു റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റർസ് മീറ്റ് 2025 എന്ന പേരിൽ ഒരു നിക്ഷേപക സംഗമം ജൂൺ മാസം 9 ആം തിയതി ഈരാറ്റുപേട്ട ബാറാകാത്ത് സ്ക്വയറിൽ വെച്ച് നടത്തുന്നു.
നിക്ഷേപക സംഗമത്തിന് മുന്നോടിയായി പൂഞ്ഞാർ മണ്ഡലത്തിന്റെ വിവിധ സാധ്യതകൾ നിക്ഷേപകർക്കും, സംരംഭകർക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 05/06/2025 വ്യാഴാഴച ഉച്ചകഴിഞ്ഞു 2 മണി മുതൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ടൂറിസം നിക്ഷേപ സാധ്യതകൾ, യുവ സംരംഭകത്വം എന്നീ വിഷയങ്ങളിൽ മേൽ മുന്നൊരുക്ക സെമിനാർ സംഘടിപ്പിക്കുന്നു.
പൂഞ്ഞാർ നിയോജമണ്ഡലത്തിൽ മീനച്ചിൽ താലൂക്ക് പരിധിയിൽ വരുന്ന 5 പഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,നിക്ഷേപകർ, സംരംഭകർ, വിവിധ മത രാഷ്ട്രീയ സാമുദായിക സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെ കൂടെ സംഘടിപ്പിക്കപ്പെടുന്ന ഈ അർദ്ധ ദിന മുന്നൊരുക്ക സെമിനാർ ബഹു പൂഞ്ഞാർ എം എൽ എ ശ്രീ സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്യുന്നതാണ്.
കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സ്റ്റേറ്റ് കോഡിനേറ്റർ ശ്രീ സിബിൻ എം പോൾ കോട്ടയം ജില്ലയിലെ മലയോര ടൂറിസം മേഖലയുടെ പ്രാധാന്യവും അനുബന്ധ സംരംഭക- തൊഴിൽ സാധ്യതകളും എന്ന വിഷയത്തിൽ ഊന്നൽ നൽകിക്കൊണ്ട് ആദ്യ ക്ലാസ് നയിക്കുന്നതാണ്. തുടർന്ന് യുവസംരഭകത്വം എന്ന വിഷയത്തിൽ കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഉപജില്ലാ വ്യവസായ ഓഫീസർ ശ്രീ. ലോറൻസ് മാത്യു ക്ലാസുകൾ നയിക്കുന്നതാണ്.