general

പാദുവ സെന്റ് ആന്റണീസ് യുപി സ്കൂളിൽ വായന ദിനാചരണവും വായനവാര ഉദ്ഘാടനവും

പാദുവ സെന്റ് ആന്റണീസ് യുപി സ്കൂളിൽ വായന ദിനാചരണവും വായനവാര ഉദ്ഘാടനവും നടത്തപ്പെട്ടു. വായന കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾ കൂടുതൽ പുസ്തക വായനയിൽ ശ്രദ്ധിക്കണമെന്ന് ഹെഡ്മാസ്റ്റർ ശ്രീ.ജിജി കെ ജോസഫ് കുട്ടികളെ ഉദ്ബോധിപ്പിച്ചു.

എസ് കെ പൊറ്റക്കാടിന്റെ ” ഒരു തെരുവിന്റെ കഥ “എന്ന നോവൽ കുട്ടികൾക്ക് നൽകിക്കൊണ്ട് വായന വാരാചരണത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു. ഓരോ ക്ലാസ്സി ലും ഓരോ വായനമൂലയും ഉദ്ഘാടനം ചെയ്തു.പരിപാടികൾക്ക് ടീച്ചർമാരായ ഫ്ലെമി ബെന്നി, നീനു മാത്യു, റിന്റാ ചാക്കോ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *