പൂഞ്ഞാർ :കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ അന്താരാഷ്ട്ര വായനാ ദിനവും പി എൻ പണിക്കർ അനുസ്മരണവും കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി. വായനാ ദിനത്തോട് അനുബന്ധിച്ച് പുസ്തകം വായന മത്സരം നടത്തി.
വായന മൊബൈൽ ഫോണിന്റെ ചെറിയ സ്ക്രീനിലേക്ക് ചുരുങ്ങുന്ന ഡിജിറ്റൽ യുഗത്തിൽ വായനയുടെ മഹത്വം വിദ്യാർഥികളിലേക്ക് എത്തിക്കുവാനായി വിവിധ പരിപാടികൾ നടത്തി. സ്കൂളുകളിലേക്ക് ലൈബ്രററി ഒരുക്കുന്നതുമായി ബന്ധപ്പെട്ട് “പുസ്തകത്തൊട്ടിൽ ” പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി “ജാലകം” എന്നീ പരിപാടികൾ ആരംഭിച്ചു.