ഈരാറ്റുപേട്ട : ഗവ.ഹയർ സെക്കൻഡറി സ്കൂളും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി വായനാ വാരാചരണത്തിന് തുടക്കം കുറിച്ചു. സ്കൂൾ പിടിഎ പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ച യോഗം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് വായനാ വാരാഘോഷം ഉദ്ഘാടനം ചെയ്തു.
പാലാ ബ്രില്യന്റ് ഇൻസ്റ്റിറ്റ്യൂഷൻസ് ഗണിത ശാസ്ത്രവിഭാഗ മേധാവി പ്രൊഫ.റോയ് തോമസ് കടപ്ളാക്കൽ വായനദിന സന്ദേശം നൽകി. കെ.എസ് തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായി സ്കൂളിന് നൽകിയ ലൈബ്രറി പുസ്തകങ്ങൾ, മാഗസിനുകൾ എന്നിവ സ്കൂളിനു വേണ്ടി പ്രിൻസിപ്പാൾ ഷീജ സലിം ,വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്നു ഏറ്റുവാങ്ങി.
ബുക്ക് ചലഞ്ചിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും വിവിധ പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് നൽകുന്ന പദ്ധതിയും തുടങ്ങി.
വായന വാരത്തോട് അനുബന്ധിച്ചു മാഗസിൻ നിർമ്മാണം ,ക്വിസ്സ് വായനാ മത്സരം, പുസ്തക നിരൂപണം, കവിതാലാപനം എന്നീ മത്സരങ്ങളും നടത്തും. മിനി ലൈബ്രറിയും സ്ഥാപിക്കും. ലയൺസ് ക്ലബ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ, സിബി മാത്യു പ്ലാത്തോട്ടം,ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ പ്രസിഡൻ്റ് മനോജ് മാത്യു പരവരാകത്ത്, സെക്രട്ടറി മനേഷ് കല്ലറയ്ക്കൽ, മുൻ പ്രസിഡൻ്റ് അരുൺ കുളമ്പള്ളിൽ, ട്രഷറർ സ്റ്റാൻലി തട്ടാപറമ്പിൽ, കേരള കൗമുദി അസി.മാനേജർ സാനു പി.ബി,മനോജ് റ്റി.ബെഞ്ചമിൻ, അനൂപ് സി എബ്രഹാം എന്നിവരും പങ്കെടുത്തു.