ramapuram

രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനആരോഹണം നടത്തി

രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് അതിൻറെ 2025-26 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും വാർഷിക ആഘോഷവും നടത്തി.

പ്രസിഡൻറ് മനോജ് കുമാർ കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ മാണി സി കാപ്പൻ സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318B യുടെ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണറായ എം ജെ എഫ് ലയൺ മാർട്ടിൻ ഫ്രാൻസിസ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. പ്രിൻസിപ്പൽ അഡ്വൈസർ ആയ എം ജെ എഫ് ലയൺ ഡോക്ടർ ബാലകൃഷ്ണൻ ഡയാലിസിസ് കിറ്റുകളുടെ വിതരണവും നിർവഹിച്ചു.

രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ്ബിന്റെ പുതിയ പ്രസിഡണ്ടായി ലയൺ കേണൽ കെ എൻ വി ആചാരിയും, സെക്രട്ടറിയായി ലയൺ രമേശ് ആറും, അഡ്മിനിസ്ട്രേറ്ററായി ലയൺ മനോജ് കുമാർ മുരളീധരനും, ട്രഷററായി ലയൺ അനിൽകുമാർ കെ പി യും സ്ഥാനം ഏറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *