ramapuram

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണമടഞ്ഞവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി രാമപുരം SHLP സ്കൂൾ

രാമപുരം: രാജ്യത്തെ ദു:ഖത്തിലാഴ്ത്തിയ വിമാന ദുരന്തത്തിൽ മരണമടഞ്ഞ സഹോദരങ്ങൾക്ക് വേണ്ടി രാമപുരം SHLP- സ്കൂളിലെ കുഞ്ഞുങ്ങൾ പ്രത്യേക പ്രാർത്ഥന നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിസാ മാത്യു പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

കത്തിച്ച മെഴുകുതിരിയും, മരണമടഞ്ഞവരുടെ ചിത്രങ്ങളും കുഞ്ഞു കരങ്ങളിലേന്തി അനുശോചനം അറിയിച്ചു. സഹജീവികളുടെ ദുഃഖം നമ്മുടെയും ദുഃഖമാകണം എന്ന ചിന്ത കുട്ടികളുമായി പങ്കുവച്ചു.

പി ടി എ പ്രസിഡൻ്റ് ശ്രീ ദീപു സുരേന്ദ്രൻ, അധ്യാപകരായ ശ്രീമതി ബെറ്റ്സി മാത്യു, ജിബിൻ ജിജി, ജോയൽ ജോയി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *