ramapuram

രാമപുരം SHLP സ്കൂളിലെ കർഷകദിനാചരണവും, കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ശ്രദ്ധേയമായി

രാമപുരം: കർഷക ദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ ഉറപ്പിക്കുന്നതിനും കാർഷികവൃത്തി യോടുള്ള താല്പര്യം വളർത്തുന്നതിനും ഉപകരിക്കും വിധം കർഷകദിനം സമുചിതമായി ആഘോഷിച്ചു.

സ്കൂൾ മാനേജർ വെരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം യോഗത്തിന് അധ്യക്ഷത വഹിച്ചു. രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളി മോൾ ഐസക് യോഗം ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ നവീനകൃഷി രീതിയായ കൃത്യതതുള്ളിനനകൃഷി സ്കൂളിൽ നടപ്പിലാക്കിയ കർഷക വിദഗ്ധരായ ശ്രീ ഡെൻസിൽ ജോസ്, ശ്രീ ബിനീഷ് അഗസ്റ്റിൻ എന്നിവരെ ആദരിച്ചു.

കർഷക ദിനത്തോടനുബന്ധിച്ച് കാർഷിക ഉപകരണങ്ങളുടെ പ്രദർശനം കുരുന്നുകൾക്ക് ഒരു പുത്തൻ അനുഭവമായി പിടി എ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ യോഗത്തിൽ കൃതജ്ഞത അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *