ramapuram

കൃഷിയുടെ കിരീടം ചൂടി പൊന്നു വിളയിച്ച് എസ് എച്ച് എൽ പി സ്കൂൾ

രാമപുരം: കൃഷിയുടെ കിരീടം ചൂടി പൊന്നു വിളയിച്ച് എസ് എച്ച് എൽ പി സ്കൂൾ രാമപുരം. ഒന്നും രണ്ടുമല്ല 58 ഇനം കൃഷികളാണ് രാമപുരത്തെ എൽ പി സ്കൂളിൻ്റെ അങ്കണത്തിൽ കൃഷി ചെയ്യുന്നത്. വിളവെടുപ്പിന് പാഗമായ പയറും പാവലും തക്കാളിയും വെണ്ടക്കായും കോവയ്ക്കയും എന്തിന് നെല്ല് കപ്പ ചോളം ഇഞ്ചി മഞ്ഞള് തുടങ്ങി അറുപതിനോടടുത്ത് കൃഷികളാണ് എസ് എച്ച് എൽ പി സ്കൂൾ കൃഷി ചെയ്യുന്നത്.

കുട്ടികൾക്ക് വിഷരഹിതമായ പച്ചക്കറി നൽകുക എന്ന ഉദ്ദേശത്തിൽ ആരംഭിച്ച കൃഷി കഴിഞ്ഞവർഷത്തേക്കാൾ മികച്ചതാക്കുവാൻ ഇത്തവണത്തെ PTA അംഗങ്ങളും ടീച്ചേഴ്സും പരിശ്രമിച്ചപ്പോൾ കൃഷിയിടത്ത് നൂറുമേനി വിളവാണ് ലഭിച്ചത്. ഇതിനെക്കുറിച്ച് കേട്ടറിഞ്ഞ എംഎൽഎ ശ്രീ മാണിസി കാപ്പൻ സ്കൂൾ സന്ദർശിക്കുകയും വിളവെടുപ്പ് നടത്തുകയും ചെയ്തു.

കുട്ടികൾക്ക് മധുരം നൽകുകയാണ് എംഎൽഎ സ്കൂളിൽ എത്തിയത്. തുടർന്ന് കൃഷിത്തോട്ടം സന്ദർശിക്കുകയും കുട്ടികളോട് കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. തുടർന്ന് സ്കൂളിൽ പുതുതായി ആരംഭിച്ച സ്പെല്ലിംഗ് ബീ കോമ്പറ്റീഷന്റെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു.

ഇത്തവണത്തെ എംഎൽഎ എക്സലൻസി അവാർഡ് സ്കൂളിന് പ്രഖ്യാപിച്ചാണ് എംഎൽഎ മടങ്ങിയത്. ഇത്തരത്തിൽ കൃഷി ചെയ്യുന്ന ഒരു സ്കൂൾ ഈ നിയോജകമണ്ഡലത്തിൽ ഇല്ല എന്ന് ഉറപ്പിച്ചു പറയുവാനും എംഎൽഎ മടിച്ചില്ല.

രാമപുരം പഞ്ചായത്ത് പ്രസിഡൻറ് ലിസമ്മ മത്തച്ഛൻ aeo ജോളിമോൾ ഐസക്, സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ ജുവാനി കുറുവാചിറ,DCC സെക്രട്ടറി സി.ടി. രാജൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസാ മാത്യു, പിടിഎ പ്രസിഡൻറ് ദീപു സുരേന്ദ്രൻ,അംഗങ്ങളായ ഡെൻസിൽ അമ്പാട്ട്, ബിനീഷ് ചാലിൽ , ഹരീഷ് ആർ കൃഷ്ണ ,ജിൻസ് ഗോപിനാഥ്, ജോൺസൺ നെല്ലുവേലിൽ, ബെറ്റ്സി,ജോബി ജോസഫ് ,ജിബിൻ ജിജി, ജോയൽ ,ജീന,മാഗി ,സാനിയ ,ജിനു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *