രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ നവാഗത ദിനാഘോഷം നടത്തി. യുവത്വം തുടിക്കുന്ന നിരവധി ആഘോഷ പരിപാടികളാണ് നവാഗതർക്കായി സംഘടിപ്പിച്ചത്. നവാഗത വിദ്യാർത്ഥികളുടെ സർഗ്ഗ വാസനങ്ങൾ പ്രകടമാക്കിയ വിവിധ കലാ പരിപാടികൾ വേദിയിൽ അരങ്ങേറി.
കോളേജ് സ്റ്റുഡന്റ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ നവാഗത ദിനാഘോഷം കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പൽ ജോസഫ് ആലഞ്ചേരിൽ, സ്റ്റാഫ് കോഡിനേറ്റർമാരായ ഷീബ തോമസ് , അഭിലാഷ് വി. സ്റ്റുഡന്റസ് കൗൺസിൽ ചെയർമാൻ ശ്രാവൺ ചന്ദ്രൻ ടി ജെ, കൗൺസിൽ അംഗങ്ങളായ അനിറ്റ ഉണ്ണി, ജയലക്ഷ്മി ഇ എസ് , കല്യാണി സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.