രാമപുരം – ഇലട്രിക്കല്‍ സെക്ഷന്റെ കീഴില്‍ വെള്ളിയാഴ്ച (16/02/2024) രാവിലെ 09: 00 മുതല്‍ വൈകുന്നേരം 5:00 വരെ രാമപുരം ടൗണ്‍, ആറാട്ടുപ്പുഴ, കാന്റീന്, രാമപുരം പഞ്ചായത്ത്, കീലത്തു റോഡ്, കുന്നപ്പള്ളി, മാംപറമ്പ് ഫാക്ടറി, വിശ്വാസ് ഫാക്ടറി, മരങ്ങാട്, മഞ്ചാടിമറ്റം, ചെറുനിലം, നെല്ലാനിക്കാട്ടൂപ്പാറ, രാമപുരം അമ്പലം, പാലവേലി, പള്ളിയമ്പുറം, തമാത്ത്, വരാകുകല, മേനോമ്പറമ്പ്, രാമപുരം ബസ് സ്റ്റാന്‍ഡ്,വെള്ളിലപ്പള്ളി പാലം, സ്കൂള്‍, പോലീസ് സ്റ്റേഷന് എന്നി ട്രാന്‍സ്ഫോര്‍മറിന്റെ പരിധിയില്‍ വൈദ്യുതി മുടങ്ങും.
Related Articles
അധ്യാപകദിനം ആചരിച്ചു
രാമപുരം: മാർ ആഗസ്തിനോസ് കോളേജിൽ അധ്യാപക ദിനം ആചരിച്ചു. കോളേജ് മാനേജർ റവ ഫാ. ബെർക്മെൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ് വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ഫാ തോമസ് വെട്ടുകാട്ടിൽ .ഫാ. ജോർജ് പറമ്പിത്തടം,ഫാ അബ്രാഹം കക്കാനിയിൽ, ഫാ ജോവാനി കുറുവാച്ചിറ, ഫാ.ജോൺ മണാങ്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, കോളേജ് കൗൺസിൽ ചെയർമാൻ ഡോയൽ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. മാനേജർ റവ ഫാ. ബെർക്മെൻസ് കുന്നുംപുറം Read More…
മാർ ആഗസ്തീനോസ് കോളേജിൽ INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ് സമാപിച്ചു
രാമപുരം : മാർ ആഗസ്തീനോസ് കോളേജും കേന്ദ്ര ഗവൺമെന്റ് ഡിപ്പാർട്ടമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെയും ആഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 5 ദിവസത്തെ റെസിഡെൻഷ്യൽ ഇന്റേൺഷിപ് സയൻസ് ക്യാമ്പ് ‘INSPIRE’ സമാപിച്ചു. വിദ്യാർത്ഥികളെ വിവിധ ശാസ്ത്ര മേഖലകളിലേക്ക് നയിക്കുവാൻ ക്യാമ്പ് സഹായകമായി. പ്ലസ് വൺ വിദ്യാർത്ഥികൾക്കായി തികച്ചും സൗജന്യമായി നടത്തിയ ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നും ഉന്നത വിജയം നേടിയവരിൽ നിന്നും തിരഞ്ഞെടുത്ത 150 വിദ്യാർത്ഥികളാണ് പെങ്കെടുത്തത്. സയൻസ് ആൻറ് ടെക്നോളജി മേഖലയിലെ ദേശീയ, Read More…
തരിശൂ നിലത്തു നെൽ കൃഷിക്ക് തുടക്കം കുറിച്ച് രാമപുരം കോളേജ് വിദ്യാർഥികൾ
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ യുവജനങ്ങൾ തരിശൂനിലത്ത് നെൽകൃഷിക്ക് തുടക്കം കുറിച്ചു. നാട്ടിലുള്ള പാടങ്ങളിൽ പലതും തരിശായി കിടക്കുകയും മറ്റ് കൃഷികൾക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു പ്രദേശത്തിൻ്റെ തന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിർണായക പങ്കുവഹിക്കുന്ന നെൽവയലുകൾ പുനരുജ്ജീവിപ്പിക്കാൻ വിദ്യാർഥികൾ മുന്നിട്ടിറങ്ങിയത്. രാമപുരം ഗ്രാമപഞ്ചായത്തിലെ കൊണ്ടാട് വാർഡിലുള്ള ചൂരവേലിൽ പാടത്താണ് പരിസ്ഥിതി ദിനത്തിൽ ഞാറു നട്ടുകൊണ്ട് നെൽകൃഷിക്ക് തുടക്കംകുറിച്ചത്. രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാതെയുള്ള പ്രകൃതികൃഷി മാർഗമാണ് അവലംബിക്കുന്നത്. Read More…