രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിമൻ സെൽ ഉദ്ഘാടനം 2 .12 .2025 2 പി എം ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. മലയാളികൾക്ക് അഭിമാനമായ ആദ്യ വനിതാ പൈലറ്റ് ബാച്ചിൽ അംഗമായിരുന്ന ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ വിമൻ സെൽ ഉദ്ഘാടനം നിർവ്വഹിക്കും.
1994-ൽ ഇന്ത്യൻ വ്യോമസേനയിലേക്ക് പൈലറ്റായി കമ്മീഷൻ ചെയ്യപ്പെട്ട ആദ്യത്തെ വനിതാ ബാച്ചിൽ അംഗമായിരുന്നു ബിന്ദു സെബാസ്റ്റ്യൻ. വ്യോമസേനയിൽ ട്രാൻസ്പോർട്ട് വിമാനങ്ങളാണ് ഇവർ പറത്തിയിരുന്നത്.
‘Avro’ എന്ന വിമാനം തനിയെ പറത്തിയ ആദ്യകാല വനിതകളിൽ ഒരാളാണ് ബിന്ദു. യുദ്ധവിമാനങ്ങൾ പറത്തുന്നതിന് മുൻപ് വ്യോമസേനയിൽ ഗതാഗത വിമാനങ്ങൾ പറത്തി ചരിത്രം സൃഷ്ടിച്ച ആദ്യ വനിതാ സംഘത്തിലെ അംഗമാണ് ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ.
കോവിഡ് സമയത്ത് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ‘വന്ദേ ഭാരത്’ ദൗത്യത്തിൽ ഇവർ സജീവ സാന്നിധ്യമായിരുന്നു ബിന്ദു.കോളേജ് മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും.
പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ ആമുഖ പ്രഭാഷണം നടത്തും. കോർഡിനേറ്റർ മാരായ മനേഷ് മാത്യു, ആൻ മേരി ജോൺ, മീനു എലിസബെത് സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകും.





