രാമപുരം: മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് ഡിപ്പാർട്മെന്റിന്റെ ആഭിമിഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫെസ്റ്റ് ‘ടേക്ക് ഓഫ് 2 കെ 25’ കോളേജ് ക്യാമ്പസിൽ നടത്തപ്പെട്ടു. ഫെസ്റ്റിൽ ഇരുനൂറിൽപരം വിദ്യാർഥികൾ പങ്കെടുത്തു.
കോളേജ് മാനേജർ ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. വിശ്വാസ് ഫുഡ് പ്രോഡക്റ്റ്സ് മാനേജിങ് ഡയറക്ടർ സോണി ജെ ആന്റണി ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് മാനേജ്മെന്റ് ഡിപ്പാർട്ടമെന്റ് മേധാവി ലിൻസി ആന്റണി, കോഡിനേറ്റർമാരായ ഡോ. ഫാ. ബോബി ജോൺ, റോയി ജോർജ്, രമ്യ കെ എം തുടങ്ങിയവർ പ്രസംഗിച്ചു.
ഫെസ്റ്റിനോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിൽ സ്പോട് ഫോട്ടോഗ്രാഫിയിൽ ഒന്നാം സമ്മാനമായ 3000 രൂപ നിവേദ പ്രതാപ് രണ്ടാം സമ്മാനമായ 2000 രൂപ അന്ന എലിസബത്ത് ഷാജി എന്നിവർക്ക് ലഭിച്ചു (ഇരുവരും ചാവറ ഇൻറർനാഷണൽ സ്കൂൾ അമനകര).
ലോഗോ ഡിസൈനിങ് ഇനത്തിൽ ഒന്നാം സമ്മാനമായ 3000 രൂപ മീനാക്ഷി രാജേഷ് , രണ്ടാം സമ്മാനം 2000 രൂപ അലൻ ജേക്കബ് എന്നിവർക്ക് ലഭിച്ചു (ഇരുവരും ചാവറ ഇൻറർനാഷണൽ സ്കൂൾ അമനകര).
രാമപുരം സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ് ന് ട്രഷർ ഹണ്ടിൽ ഒന്നാം സമ്മാനമായ 8000 രൂപയും, ബംബർ സമ്മാനമായി ആൽഫി ജെൻസന് ബാംഗ്ലൂരിലേക്ക് സൗജന്യ വിമാനയാത്ര ടിക്കറ്റും ലഭിച്ചു.





