കോട്ടയം: മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ( 2024 ജൂൺ 28) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
Related Articles
പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടിയ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭ്യമാക്കണം : അഡ്വ. മോൻസ് ജോസഫ് എം.എൽ.എ
കോട്ടയം : എസ്എസ്എൽസി കഴിഞ്ഞ് പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടിയ സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭ്യമാക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വിവിധ ജില്ലകളിൽ ആവശ്യത്തിന് പ്ലസ് വൺ, പ്ലസ് ടു അഡ്മിഷന് സീറ്റുകൾ / ബാച്ചുകൾ ഇല്ലാതെ വന്നിരിക്കുന്ന ഈ അവസരത്തിൽ പ്രതിപക്ഷം തുടക്കംമുതൽ ആവശ്യപ്പെട്ട സ്കൂളുകളിൽ അധിക സീറ്റ് Read More…
കാർഷിക മേഖലയെ പാടെ അവഗണിച്ച സംസ്ഥാന ബജറ്റ് കർഷകരെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്തിരിക്കുകയാണ് : ജി. ലിജിൻലാൽ
കോട്ടയം : കാർഷിക മേഖലയെ പാടെ അവഗണിച്ച സംസ്ഥാന ബജറ്റ് റബർ കർഷകരെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്തിരിക്കുകയാണെന്ന് ബി.ജെ. പി കോട്ടയം ജില്ലാ പ്രസിഡന്റ് ജി. ലിജിൻലാൽ ആരോപിച്ചു. കോട്ടയത്തോടും റബർ കർഷകരോടുമുള്ള അവഗണനയുടെ നേർ സാക്ഷ്യ പത്രമാണ് ഈ ബജറ്റ്. ഈ ബജറ്റോടെ ഭരണമുന്നണിയിലെ കേരള കോൺഗ്രസ് എമ്മിൻ്റെ മുഖം മൂടി അഴിഞ്ഞു വീണിരിക്കുകയാണ്. റബ്ബർ കർഷകർക്കോ കാർഷിക മേഖലയ്ക്കോ ആശ്വാസം നൽകുന്ന പദ്ധതികളൊന്നും തന്നെ ബജറ്റില്ല. റബർ കർഷകരെ സഹായിക്കാത്ത ഇടതു സർക്കാരിനെ തള്ളി Read More…
സാജൻ ആലക്കുളം കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി
കോട്ടയം: കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറിയായി സാജൻ ആലക്കുളത്തെ പാർട്ടി ചെയർമാനും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായ ശ്രീ കെ.ബി ഗണേഷ് കുമാർ നോമിനേറ്റ് ചെയ്തു. വിദ്യാർത്ഥിയായിരിക്കെ കെ എസ് സി യിലൂടെ രാഷ്ട്രീയം പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി കേരള കോൺഗ്രസ് (ബി) യുടെ സജീവ പ്രവർത്തകനായ പാലാ സ്വദേശിയായ സാജൻ ആലക്കുളം യൂത്ത്ഫ്രണ്ട് (ബി) കോട്ടയം ജില്ലാ പ്രസിഡൻ്റ് ,കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.