കോട്ടയം: മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ( 2024 ജൂൺ 28) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
അത്യാവശ്യ സേവനങ്ങൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും ആവശ്യമായ അംഗീകാരം നൽകാൻ ഇലക്ഷൻ കമ്മീഷൻ പെരുമാറ്റ ചട്ടം പിൻവലിച്ച് അനുമതി നൽകണമെന്ന് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ല സ്റ്റിയറിങ് കമ്മിറ്റി ആവശ്യപ്പെട്ടു. സേവന നിർമ്മാണ ആവശ്യങ്ങൾക്ക് ഉദ്യോഗസ്ഥന്മാരെ ട്രാൻസ്ഫർ ചെയ്യുന്നതിന് അവർക്ക് അർഹമായ പ്രമോഷൻ നൽകുന്നതിനും പെരുമാറ്റച്ചട്ടം തടസ്സമായിരിക്കും വരാനിരിക്കുന്ന മഴക്കാലത്തെ ദുരിതങ്ങൾ നേരിടാൻ ആവശ്യമായ മുൻകരുതൽ എടുക്കാൻ ഉദ്യോഗസ്ഥ വിന്യാസം ഇല്ലാത്തതുകൊണ്ട് സാധിക്കുന്നില്ല. മഴക്കാലത്തിനു മുമ്പ് ചെയ്യേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയിരിക്കുകയാണ്. റോഡുകളും, ആറ്, തോട് സംരക്ഷണ Read More…
കോട്ടയം :ജില്ലയിലെ ആറു നഗരസഭകളിലെ പാതയോരങ്ങളും പുഴയോരങ്ങളും പൂന്തോട്ടങ്ങളടക്കം ഒരുക്കി സൗന്ദര്യവത്കരിക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതി നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി നഗരസഭാധ്യക്ഷരുടെയും വ്യാപാരി-വ്യവസായി സംഘടന പ്രതിനിധികളുടെയും ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം കളക്ട്രേറ്റിൽ നടന്നു. നഗരസഭയുടെയും വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയുമടക്കം പങ്കാളിത്തത്തോടെ ജില്ലയിലെ നഗരസഭാ പ്രദേശങ്ങളെ ആദ്യഘട്ടത്തിൽ മനോഹരമാക്കാനാണ് ആലോചിച്ചത്. മാലിന്യം വലിച്ചെറിയപ്പെടുന്ന സ്ഥലങ്ങളിൽ പൂന്തോട്ടങ്ങളൊരുക്കാനാണ് തീരുമാനം. പാതയോരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും മനോഹരമാക്കാനും നടപടി സ്വീകരിക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങൾ ചർച്ച ചെയ്തു. Read More…