ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ക്വിസ് മത്സരത്തിൽ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകരായ പി.അർ. പ്രിജു, സബിത കൃഷ്ണൻ, മൈമൂന ഇല്യാസ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
ജനസംഖ്യ സംബന്ധമായ വിവരങ്ങളും പൊതുവിജ്ഞാനവും അടിസ്ഥാനമാക്കിയുള്ളതായിരുന്നു മത്സരചോദ്യങ്ങൾ. യു.പി വിഭാഗത്തിൽ എസ്.എം.വി.എച്ച്.എസ്.എസ് പൂഞ്ഞാർ, എൽ.എഫ്.എച്ച്.എസ് ചെമ്മലമറ്റം, ആർ.എസ്.എം.യു.പി.എസ് കൊടുങ്ങ എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ ഗവ. വി.എച്ച്.എസ് തിടനാട്, സെന്റ് മേരീസ് എച്ച്.എസ് തീക്കോയി, എസ്.എം.വി.എച്ച്.എസ്.എസ് പൂഞ്ഞാർ എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ഹെഡ്മിസ്ട്രസ് എം.പി ലീന ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സി.എച്ച്. മാഹിൻ, അധ്യാപകരായ ഒ.എൻ. ശൈലജ, പി.ജി. ജയൻ, പ്രീത മോഹനൻ, സോഷ്യൽ സയൻസ് അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.