ഈരാറ്റുപേട്ട: കഴിഞ്ഞ പത്ത് വർഷത്തെ ഇടതു ഭരണം കേരളത്തെ മുച്ചൂടം മുടിച്ചു. ആരോഗ്യ മേഘല പൂർണമായും വെന്റിലേറ്ററിലായി. വിദ്യാഭ്യസ രംഗം കുത്തഴിഞ്ഞു.
അഴിമതിയും ദൂർത്തും കൊള്ളയും മുഖമുദ്രയാക്കിയവർ നമ്പർ വൺ കേരളത്തിലെ സർക്കാർ ആശുപത്രിയിൽ ചെന്ന് ഓപ്പറേഷന് വിധേയനാകേണ്ടിവരുന്ന പാവപ്പെട്ടവന് വയറ്റിൽ കത്രികയുമായി മടങ്ങിവരേണ്ട അവസ്ഥ.
കൈക്ക് പരിക്ക് പറ്റി ചികിത്സയ്ക്ക് പോയ ഒരു പിഞ്ചുകുട്ടിക്ക് തന്റെ കൈ തന്നെ നഷ്ടപ്പെട്ട അവസ്ഥ. എന്നിട്ട് ആ കുട്ടിയെ തിരിഞ്ഞ് പോലും നോക്കാത്ത സർക്കാർ സംവിധാനം. ഇവർ പാടെ പരാചയപ്പെട്ട ആരോഗ്യ സംവിധാനത്തെ പരിഷ്ക്കരണങ്ങളിലൂടെ ലോകാന്തര നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് യു.ഡി.എഫ്. നയം.
ഇതിന് വേണ്ടി ഇരുന്നൂറിലേറെ വിതക്ത മേൽനോട്ടത്തിൽ പഠനമാരംഭിച്ചു കഴിഞ്ഞു. യു.ഡി.എഫ് അധികാരമേറ്റാൽ പ്രധാന മുൻഗണന ആരോഗ്യ മേഖലക്കായിരിക്കും.
ഇന്ന് ഉന്നത വിദ്യഭ്യസം നേടാനും തൊഴിൽ നേടാനും നമ്മുടെ കുട്ടികൾ ലക്ഷങ്ങൾ മുടക്കി പുറംനാടുകളിലേക്ക് പോകുന്നു. അവരെ കേരളത്തിൽ തന്നെ നിർത്തി വിദ്യാഭ്യസവും തൊഴിലും ലഭ്യമാക്കുന്ന നൂതന പദ്ധതിയും യു.ഡി.എഫ്. ഉറപ്പു നൽകുന്നു. സർക്കാർ പ്രതിരോധത്തിൽ ആവുമ്പോൾ അവർ വർഗീയത പടർത്തി ഭിന്നത സൃഷടിക്കുന്നു.
കേന്ദ്രത്തിൽ ബി.ജെ.പി. ചെയ്യുന്ന അതേ പണി ഇവിടെ സി.പി.എമ്മും അനുവർത്തിക്കുന്നു. യു.ഡി.എഫ് ഇതിനെ ശക്തമായി എതിർക്കുന്നു. ഇവിടെ മതേതരത്വം നിലനിൽക്കണം.
പിണറായിക്കും സതീശനും ശേഷവും കേരളമുണ്ടാവും, ഉണ്ടാകണം. അടുത്ത തലമുറക്ക് വേണം. യു.ഡി.എഫ് അടുത്ത തിരഞ്ഞെടുപ്പിൽ നൂറിൽ ഏറെ സീറ്റുകളുമായി അധികാരത്തിൽ ഏറും. പൂഞ്ഞാറിൽ നിന്നും ഒരു യു.ഡി.എഫ്.എം.എൽ.എ. ഉണ്ടാവണം, ഉണ്ടായിരിക്കും.
അതിന്റെ പൂർണ ഉത്തരവാദിത്തം ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു. ആ വിജയ ആഹ്ളാദത്തിൽ പങ്കെടുക്കാൻ ഞാൻ എത്തിചേരും. ഉറപ്പ് നൽകുന്നു. ശബരിമലയിൽ നിന്നും സ്വർണം കട്ട മൂന്ന് സഖാക്കൾ ഇന്നും ജയിലിലാണ്. അവരെ പുറത്താക്കാൻ പോലും കഴിയാത്ത പാർട്ടിയാണ് സി.പി.എം.
പുതുയുഗ യാത്രക്ക് ഈരാറ്റുപേട്ടയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ. പോലീസ് സ്റ്റേഷനു മുൻ വശം എത്തി ചേർന്ന ജാഥയെ നൂറ് കണക്കിന് യു ഡി.എഫ് പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു.
ബാന്റ മേളങ്ങളും ചെണ്ടമേളങ്ങളും സ്വീകരണത്തിന് കൊഴുപ്പേകി. തുടർന്ന് സെന്റർ ജംഗ്ഷനിൽ ചേർന്ന പൊതുയോഗത്തിൽ ആന്റോ ആന്റണി, മുഖ്യ പ്രഭാഷണം നടത്തി.
യു.ഡി.എഫ്. ചെയർമാൻ മജു പുളിക്കൻ അദ്യക്ഷത വഹിച്ചു. സി.പി. ജോൺ, ബെന്നി ബഹ്നാൻ എം.പി, അഡ്വ. മുഹമ്മദ് ഷാ, മോൻസ് ജോസഫ് എം.എൽ.എ, രാജു പി. നായർ, തോമസ് കല്ലാടൻ, ജോമോൻ ഐക്കര, വി.എം. മുഹമ്മദ് ഇല്യാസ്, മുൻസിപ്പൽ ചെയർമാൻ അഡ്വ വി.പി. നാസർ, സാബു പ്ലാത്തോട്ടം, പ്രകാശ് പുളിക്കൻ, അസീസ് ബഡായി, മുഹമ്മദ് ഹാഷിം, അനസ് നാസർ എന്നിവർ പ്രസംഗിച്ചു.





