പ്രവിത്താനം : ഓലിയേക്കാട്ടിൽ അലക്സ് മാത്യു (50)നിര്യാതനായി. ഭൗതികശരീരം നാളെ (ശനി) രാവിലെ 9 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ.
വേലത്തുശ്ശേരി: പള്ളിക്കുന്നേൽ വിജയൻ നായർ (ഇത്തിപ്പിള്ളാച്ചൻ–80) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന്. ഭാര്യ പന്തളം അറിഞ്ഞുവിളയിൽ സരസ്വതിയമ്മ. മക്കൾ: പി.വി.അനിൽകുമാർ (വാട്ടർ അതോറിറ്റി പാലാ), പി.വി.സുനിൽകുമാർ, പി.വി.സുനിതാ മോൾ (ഗവ. ഐടിഐ ഏറ്റുമാനൂർ). മരുമക്കൾ: പ്രിയ അനിൽ ചിറക്കൽ (പുറപ്പുഴ), ബിന്ദു സുനിൽ അറിഞ്ഞുവിളയിൽ (പന്തളം), രാജേഷ് സി.നായർ ചേരനാനിക്കൽ ഭരണങ്ങാനം (പിഎസ്സി ഓഫിസ് കോട്ടയം).
കാഞ്ഞിരപ്പള്ളി: പൊടിമറ്റം,പുൽകുന്ന് തോട്ടാപടിക്കൽ എബ്രഹാം ടി.ജെ. ( 69)(എബ്രഹാം സാർ ) നിര്യാതനായി. ഭാര്യ : ലീലാമ്മ എബ്രഹാം പ്ലാശനാൽ മഞ്ഞപള്ളിൽ കുടുംബാംഗം. സംസ്കാരം ശ്രുശുകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ന് വീട്ടിൽ നിന്ന് ആരംഭിച്ച് പൊടിമറ്റം സെൻ്റ് മേരീസ് പള്ളി സെമിത്തേിയിൽ നടത്തും. കാഞ്ഞിരപ്പള്ളി മുൻ രൂപത അധ്യക്ഷൻ മാർ മാത്യു അറക്കൽ മുഖ്യ കാർമികത്വം വഹിക്കും. അദ്ധ്യാപകൻ, ദളിത് സംഘടനാ പ്രവർത്തകൻ, പുസ്തക രചിയതാവ്, മികച്ച വാഗ്മി, പ്രബന്ധ അവതാരകൻ എന്നീ നിലകളിൽ മികച്ച സംഭാവനകൾ Read More…