പാലാ: മുനിസിപ്പാലിറ്റി മുണ്ടുപാലത്ത് പരമലകുന്നിൽ നിർമ്മിച്ച നഗര ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ ഉൽഘാടനം ജോസ്.കെ.മാണി എം.പി ഞായർ 3 മണിക്ക് നിർവ്വഹിക്കും. കേരളത്തിൽ വർദ്ധിച്ച് വരുന്ന നഗരവൽക്കരണത്തിലൂടെ ആരോഗ്യമേഖലയിൽ ഉയരുന്ന വെല്ലുവിളികൾ പരിഹരിക്കുകയെന്ന ഉദ്ദേശത്തോടെയാണ് നഗര ജനകീയ കേന്ദ്രം സ്ഥാപികുന്നത്.
പാലാ മുനിസിപ്പാലിറ്റിക്ക് രണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് അനുവദിച്ചിരിക്കുന്നത് .ഇതു വഴി പാലാ കെ.എം മാണി ജനറൽ അശ്രുപതിയിൽ ഉണ്ടാകുന്ന ഒ.പി തിരക്ക് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുന്നു. നഗരസഭയുടെ മേൽനോട്ടത്തിൽ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവുമായി സഹകരിച്ചാണ് ഇത് പ്രവൃത്തിക്കുന്നത്.
48 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. സ്ട്രിപ്പുകൾ, കാർഡുകൾ എന്നിവ ഉപയോഗിച്ചുള്ള 14 ഇനം ലാബ് ടെസ്റ്റ്, മരുന്നുകൾ എന്നിവ പൂർണ്ണമായും ഇവിടെ നിന്നും സൗജന്യമായിരിക്കും. ഡോക്ടർ, സ്റ്റാഫ് നേഴ്സ് മാർ, ഫാർമിസ്റ്റ്, ഹെൽത്ത് ഇൻസ്പക്ടർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ ,അക്കൗണ്ടൻ്റ് എന്നിവരുടെ തസ്തികകളും അനുവദിച്ചിട്ടുണ്ട്.
മൈനർ ഡ്രസ്സിംഗ്, ഒബ്സർവേഷൻ സൗകര്യം, ജിവിത ശൈലി രോഗനിർണ്ണയ ക്ലിനിക്കുകൾ, റഫറൽ സംവിധാനങ്ങൾ, ആരോഗ്യേ ബോധവൽക്കരണ ക്ലാസ്സുകൾ, ഗർഭണിക്കുള്ള ക്ലിനിക്കുകൾ, കുട്ടികൾക്കുള്ള ഇമ്മ്യുണയിസേഷൻ തുടങ്ങിയവ ഇതിൽ ക്രമികരിച്ചിട്ടുണ്ട്.
മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കൗൺസിലർമാർ ,ജില്ലാ മെഡിക്കൽ ഓഫിസർ, ജില്ലാ പ്രൊജക്ട് മാനേജർ, ഡോക്ടർമാർ തുടങ്ങിയവർ സംബന്ധിക്കും.