പൂഞ്ഞാർ: ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ പ്രൊഫ.എം.കെ.സാനു അനുസ്മരണം ഡോ.സജീവ് പള്ളത്ത് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി വൈസ് പ്രസിഡന്റ് എം.കെ.വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ഏരിയ ജോയിന്റ് സെക്രട്ടറി കെ.എസ്.ഗോപിനാഥൻനായർ, റിട്ട.ആർ.ഡി.ഡി. ആൻസി ജോയി, പി.ബി.രാധാകൃഷ്ണൻ, കവയത്രിമാരായ അഡ്വ.സാമജ കൃഷ്ണ, വിഷ്ണുപ്രിയ പൂഞ്ഞാർ, ലൈബ്രറി സെക്രട്ടറി വി.കെ.ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.