പാലാ: ജനം എഴുതി തളളിയ ഏതാനും യു.ഡി.എഫ് നേതാക്കൾ പാലായിൽ വച്ച് യു.ഡി.എഫ് യോഗത്തിൽജോസ്.കെ.മാണിയെ പരിഹസിച്ചതിനെ ഒരു കരഞ്ഞു തീർക്കൽ എന്നാണ് പറയാനുള്ളതെന്ന് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.
രണ്ടിലയിൽ മത്സരിച്ചപ്പോഴും രണ്ടില പിന്തുണച്ചപ്പോഴും ജനം തള്ളിയവരുടെ വിലാപമാണ് പാലായിൽ നടന്ന യു.ഡി.എഫ് യോഗത്തിൽ ഉയർന്നത്. രണ്ടില യു.ഡി.എഫിലാണെന്ന് വിചാരിച്ചാണ് പലരും കഴിഞ്ഞ തവണ വോട്ട് ചെയ്യാതിരിക്കുന്നത്. അതിൽ വലിയമറ്റം വന്നു. യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ രണ്ടിലയിൽ അഭയം തേടുകയാണ്.
ജോസ്.കെ.മാണിയെ പരിഹസിച്ചാൽ വോട്ട് കിട്ടുന്ന കാലം കഴിഞ്ഞിരിക്കുകയാണ്.
ഒരിക്കൽ മത്സരിച്ച് സ്ഥലത്ത് വീണ്ടും കാലു കുത്താനാവത്ത സ്ഥിതിയാണ് പാലാ യോഗത്തിൽ പങ്കെടുത്ത യു.ഡി.എഫ് നേതാക്കൾക്ക് ഉള്ളത്.കെ.എം.മാണിയുടെ കരുതലിൽ പദവികൾ നേടിയവർ അദ്ദേഹത്തിൻ്റെ മരണശേഷം നടത്തുന്ന പരിഹാസത്തിന് മാപ്പു തരില്ല.
കാപ്പനെ മാറ്റി സീറ്റ് പിടിച്ചെടുക്കുവാനാണ് ഇക്കൂട്ടരുടെ ശ്രമം. അതിനായിട്ടാണ് ജോസ്.കെ.മാണിയുടെ പേരിൽ നടത്തുന്ന പ്രസംഗങ്ങൾ. ഇവരുടെ പ്രസംഗങ്ങൾ കൊണ്ട് ജോസ്.കെ.മാണിക്കോ പാർട്ടിക്കോ ഒരു നഷ്ടവും വരാനില്ലെന്നും എൽ.ഡി.എഫിനെതിരെ ഇവർക്ക് ഒന്നും ചെയ്യാനില്ലെന്നും സ്വയം ചികിത്സിച്ചാൽ മതിയെന്നുംപ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.





