പാലാ: കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി 6, 7 ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രീമിയർ സ്ക്കൂൾ ട്രെയിനിങ് പ്രോഗ്രാം 21 -ാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. എൻട്രൻസ് പരീക്ഷയിലൂടെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി അവർക്ക് ഗണിതം, ഇംഗ്ലീഷ്, വ്യക്തിത്വ വികസനം, യോഗ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നൽകുന്നു.
പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 27-ാം തീയതി നടക്കും. പാലാ സെൻ്റ് കോളേജ് ഓഡിറ്റോറിയത്തിൽ കോർപറേറ്റ് സെക്രട്ടറി റവ.ഫാ. ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ശ്രീ. ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു.
ഡോ. റോബിൻ മാത്യു മുഖ്യ പ്രഭാഷണം നടത്തും.പ്രോഗ്രാം ചെയർമാൻ ശ്രീ. സന്തോഷ് തോമസ്,സെക്രട്ടറി ശ്രീ ജോജി അബ്രാഹം,പ്രോഗ്രാം മുൻ ചെയർമാൻ ശ്രീ. സാബു മാത്യു എന്നിവർ പ്രസംഗിക്കും.വിവിധ സ്കൂളുകളിൽ നിന്നായി എണ്ണൂറോളം കുട്ടികൾ യോഗത്തിൽ പങ്കെടുക്കും.