pravithanam

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഗ്രൗണ്ട് ഉദ്ഘാടനവും, കൊടിമരങ്ങളുടെ വെഞ്ചരിപ്പും നാളെ

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കൂടുതൽ വിസ്തൃതവും വിശാലവുമായി പുനർ നിർമ്മിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനവും,പ്ലസ് ടു, ഹൈസ്കൂൾ അങ്കണങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പുതിയ കൊടിമരങ്ങളുടെ വെഞ്ചിരിപ്പും സെപ്റ്റംബർ 2 തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്നു.

നവീകരിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി.യും ഓലിക്കൽ കുടുംബം സംഭാവന ചെയ്തിട്ടുള്ള കൊടിമരങ്ങളുടെ വെഞ്ചിരിപ്പ് കർമ്മം വെരി റവ. ഫാ. ജോർജ് വേളൂപറമ്പിലും നിർവഹിക്കും.

കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച്, ആധുനിക രീതിയിൽ നവീകരിച്ച പുതിയ സ്കൂൾ ഗ്രൗണ്ട് പ്രവിത്താനം മേഖലയുടെ തന്നെ മുഖച്ഛായ മാറ്റുന്നതാണ്. സ്കൂൾ മാനേജർ വെരി റവ. ഫാ. ജോർജ് വേളൂപറമ്പിലിന്റെ ദീർഘവീക്ഷണവും, നിതാന്ത പരിശ്രമവും ആണ് സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണത്തിന് വഴിതെളിച്ചത്.

ഉദ്ഘാടന സമ്മേളനത്തിൽ പ്രവിത്താനം ഫൊറോന ചർച്ച് സഹവികാരിമാരായ ഫാ. ജോർജ് പോളച്ചിറ കുന്നുംപുറം, ഫാ. ജോസഫ് കുറുപ്പശ്ശേരി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ രാജേഷ് വാളിപ്ളാക്കൽ,

നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലിസമ്മ ബോസ്, ആനന്ദ് ചെറുവള്ളി, കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻസിയ രാമൻ, വാർഡ് മെമ്പർ സ്മിതാ ഗോപാലകൃഷ്ണൻ, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിനോദ് വേരനാനി, ജെസ്സി ജോസ്,ലിൻസി സണ്ണി,

എൽസമ്മ ജോർജുകുട്ടി, അനു ബാബു, ചൂണ്ടച്ചേരി ബാങ്ക് പ്രസിഡന്റ് ടോമി പൊരിയത്ത്, പ്രവിത്താനം ഫൊറോന ചർച്ച് ട്രസ്റ്റിമാരായ മാത്യു പുതിയടം, ജിമ്മിച്ചൻ ചന്ദ്രൻകുന്നേൽ, ജോണി പൈക്കാട്ട്, ജോസ് വെള്ളിയെപ്പള്ളി, മാത്യു തറപ്പേൽ,പി. ടി. എ. പ്രസിഡന്റ് ജിസ്മോൻ തുടിയൻപ്ലാക്കൽ, എം. പി. ടി.എ. പ്രസിഡന്റ് ജാൻസി ജോസ്, പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹെഡ്മാസ്റ്റർ അജി വി. ജെ., തുടങ്ങിയവർ പങ്കെടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *