pravithanam

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അഖില കേരള കവിതാ രചന മത്സരം

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്ന, മലയാള കവിതാസാഹിത്യ മണ്ഡലത്തിൽ വിസ്മയം തീർത്ത മഹാകവി പ്രവിത്താനം പി. എം. ദേവസ്യയുടെ ഓർമ്മയ്ക്കായി സ്കൂൾ സംഘടിപ്പിക്കുന്ന നാലാമത് ‘മഹാകവി പി. എം. ദേവസ്യ സ്മാരക അഖില കേരള കവിതാ രചന മത്സരം ‘ 2025 ജനുവരി 6 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്കൂൾ ഹാളിൽ വച്ച് നടക്കുന്നു.

പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

മത്സരത്തിൽ ഒന്നാം സമ്മാനമായി കെ.എം. ചുമ്മാർ കാര്യാങ്കൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 3000 രൂപ ക്യാഷ് പ്രൈസും , രണ്ടാം സമ്മാനമായി പി. വി. ജോസഫ് പുള്ളിക്കാട്ടിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 2000 രൂപ ക്യാഷ് പ്രൈസും , മൂന്നാം സമ്മാനമായി വി. ഒ. ഔസേപ്പ് വട്ടപ്പലം മെമ്മോറിയൽ അവാർഡായ 1500 രൂപ ക്യാഷ് പ്രൈസും ലഭിക്കുന്നതാണ്. മത്സരത്തിന് രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്- 9446896635.

Leave a Reply

Your email address will not be published. Required fields are marked *