പ്രവിത്താനം: കേരള വ്യാപാരി വ്യവസായി പ്രവിത്താനം യൂണിറ്റിന്റെ നേത്യത്വത്തിൽ ഓണോത്സവ് 2024 നടത്തപ്പെടുകയാണ്. ടൗണിന് ഉണർവ്വും സന്തോഷവും പ്രധാനം ചെയ്യുക, ഐതീഹ്യം നിലനിർത്തുക, മത-രാഷ്ട്രീയ സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യമായി പ്രവിത്താനത്തെ വ്യാപാരി സമൂഹത്തിൻ്റെ നേത്യത്തത്വൽ ജനകീയ സംയുക്ത സമതികളാൽ (വ്യാപാരി വ്യവസായി, വിവിധ കക്ഷി രാഷ്ട്രീയ പാർട്ടികൾ, ക്ലബ്ബുകൾ, ഡ്രൈവേഴ് യൂണിയനുകൾ, തൊഴിലാളി യൂണിയൻ, മറ്റ് ഇതര സംഘടനകൾ, നാട്ടുകാർ) സെപ്റ്റംബർ 12.ം തീയതി നടത്തപ്പെടുകയാണ്.
രാവിലെ 9.30 ന് കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ അദ്ധ്യക്ഷ ശ്രീമതി നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തുന്ന പൊതുസമ്മേളനം ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മുൻ ഉപാധ്യക്ഷൻ ശ്രീ വിനോദ് ചെറിയാൻ ഉത്ഘാടനം ചെയ്യുന്നതോടെ വിവിധ കലാപരിപാടികൾ ആരംഭിക്കും.
കുട്ടികൾക്കുള്ള ചിത്രകലാരചനാ മൽസരം, പ്രസംഗമൽസരം,ലളിതഗാനം, സുന്ദരിക്ക് പൊട്ടു തൊടീൽ, തുടങ്ങിയ മൽസരങ്ങൾ രാവിലുത്തെ സെക്ഷനിൽ നടത്തപ്പെടും. ഉച്ചക്കുശേഷം തിരിഊതൽ മൽസരം,മലയാളി മങ്കയേ (മിസ് പ്രവിത്താനം)തെരെഞ്ഞെടുക്കും.
വാശിയേറിയ തിരുവാതിര മൽസരത്തിൽ ഉമാമഹേശ്വര തിരുവാതിര സംഘം അന്തീനാട്, ശ്രീലക്ഷ്മി തിരുവാതിര സംഘം കയ്യൂർ, ശ്രീഭദ്ര എൻ എസ് എസ് വനിതാസമാജ സംഘം കൂടപ്പലം എന്നിവർ ഏറ്റുമുട്ടും, വാശിയേറിയ കലംതല്ലിപൊട്ടിക്കലും ,സൗഹ്യദ വടംവലി മൽസരം വ്യാപാരികളും ജനപ്രതിനിധികളും തമ്മിലും ഡ്രൈവേഴ് യൂണീയനും തൊഴിലാളി യൂണിയനും തമ്മിലും
വനിതകളുടെ വടംവലി ഇടത്-വലത് വശങ്ങളിൽ നിന്ന് ജനപ്രതിനിധികളായ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ.ശ്രീമതി എൽസമ്മ ജോർജ്ജുകുട്ടിയും കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ അദ്ധ്യക്ഷ ശ്രീമതി നിർമ്മലാ ജിമ്മിയും തമ്മിൽ ഏറ്റുമുട്ടും.
സമാപനസമ്മേളനം കേരളാ വ്യാപാരി വ്യവസായി പ്രവിത്താനം യൂണിറ്റ് പ്രസിഡന്റ് സജി എസ് തെക്കേൽ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം അഴിമതിക്കെതിരെ ധിക്കാരിയായി പ്രവർത്തിക്കുന്ന യുവപോരാളി കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കറ്റ് ഷോൺ ജോർജ് നിർവ്വഹിക്കും.
വ്യാപാരി വ്യവസായി കോട്ടയം ജില്ലാ അദ്ധ്യക്ഷൻ എം കെ തോമസ്സുകുട്ടി മുഖ്യ പ്രഭാഷണം നടത്തും. പ്രവിത്താനം സെന്റ് അഗസ്റ്റിൻ ചർച്ച് വികാരി വെ.റെ ഫാ.ജോർജ് വേളൂപ്പറമ്പിൽ ഓണാഘോഷ അനുഗ്രഹ വചസ്സുകൾ നൽകും.
വിവിധ കലാപരിപാടികളുടെ സമ്മാനദാന ഉത്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് ചെറുവള്ളിയും കൂപ്പൺ നറുക്കെടുപ്പ് ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടോമി പൊരിയത്തും ചാരിറ്റിബിൾ ഫണ്ട് സംഗീത സ്നേഹവിരുന്ന് സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ എൽസമ്മ ജോർജുകുട്ടിയുംനിർവ്വഹിക്കും.
റ്റി ആർ ശിവദാസ്, സാബു ഔസേപ്പുപറമ്പിൽ,ബിജുകുമാർ കെ കെ,സോണി മൈക്കിൾ തെക്കേൽ, ടോമി ഉപ്പുടുപാറയിൽ, റിജോ ഒരപ്പൂഴിയിൽ, സെൻ തേക്കുംകാട്ടിൽ, സുജിത് ജി നായർ,ഷാജി ബി തോപ്പിൽ, ഷാജി കിഴക്കേക്കര, രതീഷ് പ്രവിത്താനം, സോമൻ പടിഞ്ഞാക്കൽ, മഹേഷ് ബാബു എന്നിവർ പ്രസംഗിക്കും.