പൂഞ്ഞാർ : ജലജീവൻ പദ്ധതിക്ക് വേണ്ടി, കുഴിച്ചു നശിപ്പിച്ച, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ലെ വിവിധ PWD റോഡുകളായ,പൂഞ്ഞാർ – വെട്ടിപ്പറമ്പ് – ആനി യിലാപ്പ് റോഡ്,കൈപ്പള്ളി – കളത്വ – എന്തയാർ റോഡ്,പെരിങ്ങുളം – വെള്ളപ്പാറ റോഡ്, കൂടാതെ തകർന്നു കിടക്കുന്ന, പൂഞ്ഞാർ ആശുപത്രിപടി ഭാഗത്തു പുതിയ കലുങ്ക് നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ കേരള സർക്കാർ വകുപ്പുകളായ കേരള വാട്ടർ അതോറിറ്റി, PWD വകുപ്പ് എന്നിവ ഇടപെട്ടു ഉടനെ പ്രശ്നപരിഹാരംഉണ്ടാകണമെന്ന് അവശ്യപ്പെട്ടു കൊണ്ടു പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ പള്ളിവാതിൽ ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി.
കെപിസിസി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ശ്രീ തോമസ് കല്ലാടൻ ധർണ്ണ ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് മുതിരേന്തിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോർജ് സെബാസ്റ്റ്യൻ, M C വർക്കി, ടോമി മാടപ്പള്ളി, പൂഞ്ഞാർ മാത്യു, ജോളിച്ചൻ വലിയപറമ്പിൽ, സണ്ണി കല്ലറ്റ്, അഡ്വ : ബോണി മാടപ്പള്ളി, ജോയി കല്ലാറ്റ് എന്നിവർ പ്രസംഗിച്ചു.
ബേബി കുന്നിൻ പുരയിടം, സണ്ണി ഞള്ള ക്കാടൻ, സജി കൊട്ടാരം, മാത്യു തുരുത്തേൽ, ജോബി തടത്തിൽ, റെമി കുളത്തിനാൽ, V C കുര്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജമ്മ ഗോപിനാഥ്, മേരി തോമസ്, C K കുട്ടപ്പൻ, ജോർജ് കുന്നേൽ, ടോമി പുളിച്ചമാക്കൽ, ബോബൻ വടക്കെൽ, അനീഷ് ഇളം തുരുത്തിയിൽ, ഔസപ്പച്ചൻ അനിതോട്ടം, ജോയി പിണക്കട്ട്, മാമ്മച്ചൻ തൊട്ടുങ്കൽ, പാപ്പച്ചൻ മാളിയേക്കൽ, ആൽബർട്ട് തടവനാൽ, പ്രവീൺ പെരിങ്ങുളം തുടങ്ങിയവർ സമര പരിപാടികൾക്ക് നേതൃത്വം നൽകി.